ഐഫോണ്‍ 7 ഒക്ടോബര്‍ 7-ന് ഇന്ത്യയില്‍ : വില 60,000 രൂപ

ഇയര്‍ഫോണ്‍ ജാക്ക് ഉണ്ടാകില്ലെന്നതാണ് ഫോണിന്റെ മുഖ്യ സവിശേഷത

ഐഫോണ്‍ 7 ഒക്ടോബര്‍ 7-ന് ഇന്ത്യയില്‍ : വില 60,000 രൂപ

ലോകം കാത്തിരുന്ന ഐഫോണ്‍ 7 ഒക്ടോബര്‍ 7-ന് ഇന്ത്യന്‍ വിപണിയിലെത്തുന്നു. 60,000 രൂപയാണ് വില.

ഇന്നലെ സാന്‍ ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രഹം സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് ആണ് ഫോണ്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. 16 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഐഫോണ്‍ എസ്6 62000 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. അതിലും കുറഞ്ഞ വിലയില്‍ 32 ജിബി സ്റ്റോറേജ് ഉള്ള ഫോണ്‍ ലഭിക്കുന്നത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.

ഇയര്‍ഫോണ്‍ ജാക്ക് ഉണ്ടാകില്ലെന്നതാണ് ഫോണിന്റെ മുഖ്യ സവിശേഷത. ആപ്പിളിന്റെ കണക്റ്റിവിറ്റി സംവിധാനമായ ലൈറ്റ്നിംഗ് കണക്റ്റര്‍ ആണ് ഫോണിലെ ഏക കണക്റ്റിംഗ് ജാക്ക്. ഉയര്‍ന്ന റിസൊല്യൂഷനോട് കൂടിയ ഇരട്ട ലെന്‍സ്‌ ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സൂപ്പര്‍ മാരിയോ ഗെയിം ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Read More >>