ഐഫോണിന് ഇന്ത്യയില്‍ പൊള്ളുന്ന വില; അമേരിക്കയില്‍ ചുളുവിലയ്ക്ക് കിട്ടും

ഈ മാസം 16 മുതല്‍ അമേരിക്കയിലും ഒക്ടോബര്‍ 7 മുതല്‍ ഇന്ത്യയിലും പുതിയ ഐഫോണുകള്‍ ലഭ്യമാകും

ഐഫോണിന് ഇന്ത്യയില്‍ പൊള്ളുന്ന വില; അമേരിക്കയില്‍ ചുളുവിലയ്ക്ക് കിട്ടും

ലോകം കാത്തിരുന്ന ഐഫോണ്‍ 7 നും 7പ്ലസും ഇന്ത്യന്‍ വിപണിയിലെത്തുന്നു. 16 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുള്ള ഐഫോണ്‍ എസ്6 62000 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. അതിലും കുറഞ്ഞ വിലയില്‍ 32 ജിബി സ്റ്റോറേജ് ഉള്ള ഫോണ്‍ ലഭിക്കുന്നത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. ഈ മാസം 16 മുതല്‍ അമേരിക്കയിലും ഒക്ടോബര്‍ 7 മുതല്‍ ഇന്ത്യയിലും പുതിയ ഐഫോണുകള്‍ ലഭ്യമാകും.

ഇന്ത്യയിലാണ് ഐഫോണിന്റെ പുതിയ മോഡലുകൾക്ക് ഏറ്റവും കൂടുതൽ വില. കുറവ് അമേരിക്കയിലും.


ഐഫോൺ 7ന്റെ 32ജിബി വേരിയന്റിന് 60,000 രൂപയാണ് ഇന്ത്യയിലെ വില നിശ്ചയിച്ചിരിക്കുന്നത്. ഐഫോൺ 7 പ്ലസിന്റെ വില പുറത്തുവിട്ടിട്ടില്ല. ഇറ്റലിയിൽ 59,900 രൂപയാണ് ഐഫോൺ 7നു വില. നോർവെയാണ‌ു വിലയിൽ മൂന്നാമത്, 59,750. അമേരിക്കയിൽ 43,400 രൂപയാണ് (നികുതി ഒഴികെ) ‌പുതിയ ഐഫോണിനു വില. യുഎഇയിൽ 47,300 രൂപയ്ക്ക് ഫോൺ ലഭിക്കും.

ന്യൂസിലാൻഡില്‍  58,800 രൂപ, ഫ്രാൻസില്‍  57,700 രൂപ, സ്പെയിനില്‍ – 57,600 രൂപ, ഓസ്ട്രേലിയയില്‍ 54,500 രൂപ, ചൈനയില്‍ 53,800 രൂപ എന്നിങ്ങനെയാണ് മറ്റു പ്രധാന വിപണികളിലെ വിലകള്‍.

ഇയര്‍ഫോണ്‍ ജാക്ക് ഉണ്ടാകില്ലെന്നതാണ് ഫോണിന്റെ മുഖ്യ സവിശേഷത. ആപ്പിളിന്റെ കണക്റ്റിവിറ്റി സംവിധാനമായ ലൈറ്റ്നിംഗ് കണക്റ്റര്‍ ആണ് ഫോണിലെ ഏക കണക്റ്റിംഗ് ജാക്ക്. ഉയര്‍ന്ന റിസൊല്യൂഷനോട് കൂടിയ ഇരട്ട ലെന്‍സ്‌ ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. സൂപ്പര്‍ മാരിയോ ഗെയിം ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പഴയത് പോലെ ഹോം ബട്ടണ്‍ അമര്‍ത്തി ഫോണ്‍ പ്രവര്‍ത്തനസജ്ജമാക്കേണ്ടതില്ല. ഫോണുകളെ ഉണര്‍ത്താന്‍ കൈ കൊണ്ടൊന്നുയര്‍ത്തിയാല്‍ മതി. ഐഫോണ്‍ 7ന് 12മെഗാപിക്‌സല്‍ പിന്‍ക്യാമറയാണുള്ളത്. ഐഫോണ്‍ 7പ്ലസ് മോഡലാകട്ടെ 12 എംപി വീതമുള്ള ഇരട്ടക്യാമറയുമായാണ് എത്തിയിട്ടുള്ളത്.

സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലാക്ക്, ജെറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലായിരിക്കും പുതിയ മോഡലുകള്‍ ലഭ്യമാകുക. 32ജിബി, 128ജിബി, 256ജിബി എന്നീ സ്റ്റോറേജ് വേര്‍ഷനുകളും ഉണ്ടാകും.

Read More >>