'ആപ്പിള്‍ എയര്‍പോഡുകള്‍' മറ്റ് സ്മാര്‍ട്ട് ഫോണുകളിലും കണക്ട് ചെയ്യാം

ഐഫോണിന്റെ ഡിജിറ്റല്‍ പിന്തുണയായ സിരി സേവനങ്ങളുമായി മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് കണക്ട് ചെയാന്‍ സാധിക്കില്ല

ആപ്പിളിന്റെ ഉത്പന്നങ്ങള്‍ ഇനി ആപ്പിളിന്റെ മാത്രം സ്വന്തമല്ല. പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ക്ക് ഒപ്പം ആപ്പിള്‍ അവതരിപ്പിച്ച വയര്‍ലെസ് ഇയര്‍ഫോണായ എയര്‍പോഡ്  മറ്റ് സ്മാര്‍ട്ട് ഫോണുകളിലും പ്രവര്‍ത്തിച്ചേക്കും.

ആപ്പിള്‍ എയര്‍പോഡുകള്‍ക്ക് ബ്ലൂടൂത്ത് മുഖേന ഒട്ടനവധി സ്മാര്‍ട്ട് ഫോണുകളുമായി കണക്ട് ചെയാന്‍ സാധിക്കുമെന്ന് ആപ്പിള്‍ വ്യക്തമാക്കിയതായി ദി വെര്‍ജ്  വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം, ഐഫോണിന്റെ ഡിജിറ്റല്‍ പിന്തുണയായ സിരി സേവനങ്ങളുമായി മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് കണക്ട് ചെയാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു.  ചാര്‍ജ്ജിങ്ങ് സെറ്റടക്കം വരുന്ന എയര്‍പോഡുകള്‍, ഇന്ത്യന്‍ വിപണിയില്‍ 15400 രൂപ നിരക്കിലാണ് ലഭ്യമാവുക.

Read More >>