മാണിക്ക് സ്ഥലകാല വിഭ്രാന്തി; റിപ്പോര്‍ട്ട് എഴുതിയത് മാണിയും മകനും: പിടിച്ചു നില്‍ക്കാന്‍ തന്നെ ബലിയാടാക്കുന്നു: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോസഫ് വാഴയ്ക്കന്‍

എന്ത് അസംബന്ധമാണ് ഈ പറയുന്നത്? രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകണമെങ്കില്‍ കെഎം മാണിയെയാണോ പുറത്താക്കേണ്ടത്? ഉമ്മന്‍ചാണ്ടിയായിരുന്നല്ലോ അന്ന് മുഖ്യമന്ത്രി. ഇത്രയും നാളും ഉമ്മന്‍ചാണ്ടിയുടെ പുറത്തായിരുന്നു എല്ലാ ആരോപണങ്ങളും. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് രമേശ് ചെന്നിത്തലയെ നോട്ടമിടുന്നു.

മാണിക്ക് സ്ഥലകാല വിഭ്രാന്തി; റിപ്പോര്‍ട്ട് എഴുതിയത് മാണിയും മകനും: പിടിച്ചു നില്‍ക്കാന്‍ തന്നെ ബലിയാടാക്കുന്നു: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ജോസഫ് വാഴയ്ക്കന്‍

യാതൊരു തരത്തിലുളള മര്യാദയുമില്ലാത്ത കാര്യങ്ങളാണ് കേരള കോണ്‍ഗ്രസുകാര്‍ വിളിച്ചു പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലായിരുന്നു ജോസഫ് വാഴയ്ക്കന്റെ പ്രതികരണം. ജോസഫ് വാഴക്കന്‍ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.


71 പേജുളള അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. ബാര്‍ കോഴ ആരോപണങ്ങളില്‍ മാണിക്കെതിരെ ഉന്നത തല ഗൂഢാലോചന നടന്നതായും മുഖ്യ പങ്ക് രമേശ് ചെന്നിത്തലക്കാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാര്യം ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാര്‍കോഴ ആരോപണങ്ങള്‍ സജീവ ചര്‍ച്ചയായ കാലത്താണ് കേരള കോണ്‍ഗ്രസ് തന്നെ ഇക്കാര്യം അന്വേഷിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്. സി.എഫ് തോമസ് എംഎല്‍എ അധ്യക്ഷനായ സമിതിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ടി.എസ് ജോണ്‍, പി.ടി ജോസ് എന്നിവര്‍ അംഗങ്ങളായിരുന്നു. വിവാദങ്ങളോട് ജോസഫ് വാഴയ്ക്കന്‍ പ്രതികരിക്കുന്നു.

വെടക്കാക്കി തനിക്കാക്കുക എന്നയായിരുന്നു രമേശ് ചെന്നിത്തലയുടെ ലക്ഷ്യം: മുഖ്യമന്ത്രി പദം രമേശ് മോഹിച്ചിരുന്നു?

എന്ത് അസംബന്ധമാണ് ഈ പറയുന്നത്. രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകണമെങ്കില്‍ കെഎം മാണിയെയാണോ പുറത്താക്കേണ്ടത്. ഉമ്മന്‍ചാണ്ടിയായിരുന്നല്ലോ അന്ന് മുഖ്യമന്ത്രി. ഇത്രയും നാളും ഉമ്മന്‍ചാണ്ടിയുടെ പുറത്തായിരുന്നു എല്ലാ ആരോപണങ്ങളും ഇപ്പോള്‍ കേരള കോണ്‍ഗ്രസ് രമേശ് ചെന്നിത്തലയെ നോട്ടമിടുന്നു.

ramesh-chennithala-udf.jpg.image.784.410സി എഫ് തോമസ് അങ്ങനെയൊരു റിപ്പോര്‍ട്ട് എഴുതിയിട്ടില്ലെന്നും പറയുന്നു?

അതാണ് ഏറ്റവും വലിയ രസം. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ അധ്യക്ഷന്‍ സിഎഫ് തോമസ് സാര്‍ പറയുന്നു, അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തന്നെയില്ലെന്ന്. മാണിയും ജോസ് കെ മാണിയും സ്വന്തം നിലയില്‍ എഴുതി പുറത്തു വിട്ട റിപ്പോര്‍ട്ടാണ് ഇത്. 86 പിന്നിട്ട മാണിക്ക് സ്ഥലകാല വിഭ്രാന്തിയാണ്. അണികളുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള അവസാനത്തെ അടവാണ്. കോഴ, കല്യാണം, അങ്ങനെ അഴിമതി ആരോപണങ്ങള്‍ കുറെയായല്ലോ. പിടിച്ചു നില്‍ക്കാന്‍ വേണ്ടി മാണിയും കൂട്ടരും എന്നെ ബലിയാടാക്കുന്നുവെന്നല്ലാതെ ഇതില്‍ യാതൊരു കഴമ്പുമില്ല.

ഇതിനായുള്ള കമ്മിറ്റി കൂടിയിട്ടില്ല. ഇങ്ങനെയാരു റിപ്പോര്‍ട്ട് പോലും നിലവിലില്ല. അത്തരത്തിലൊരു റിപ്പോര്‍ട്ട് ഞങ്ങളാരും തയ്യാറാക്കിയിട്ടില്ലെന്നും സിഎഫ് തോമസ് തന്നെ പറയുന്നുണ്ടല്ലോ. എത്ര ആലോചിച്ചിട്ടും ഇതെന്ത് റിപ്പോര്‍ട്ടാണെന്ന് എനിക്ക് പിടികിട്ടുന്നുമില്ലെന്നാണു സിഎഫ് തോമസ് സാര്‍ പറയുന്നത്. ഇത് മാണിയും ജോസ് കെ മാണിയും കൂടി എഴുതിയ റിപ്പോര്‍ട്ടാണെന്ന് എനിക്ക് ബോധ്യമുണ്ട്.
km-mani-mdm1

അഴിമതിക്കാര്‍ക്ക് കുട പിടിക്കുന്നവനാണ് വാഴയ്ക്കന്‍ എന്നായിരുന്നു ഇടതു മുന്നണിയുടെ പ്രധാന പ്രചാരണം?


മൂവാറ്റുപുഴയില്‍ എനിക്ക് ഏറ്റവും പ്രതികൂലമായ ഘടകം ഞാന്‍ അഴിമതിക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന പ്രചാരണമായിരുന്നു. മാണിയെ ഏറ്റവും കൂടുതല്‍ പ്രതിരോധിച്ചത് ഞാനായിരുന്നു. പാര്‍ട്ടി വക്താവെന്ന നിലയിലുള്ള എന്റെ ചുമതലയാണ് ഞാന്‍ നിര്‍വഹിച്ചത്. ഏറെ നാളത്തെ രാഷ്ട്രീയ പാരമ്പര്യമുളള മാണി അഴിമതി കാണിക്കില്ലെന്ന് ചാനലായ ചാനലുകളെല്ലാം തന്നെ ഓടി നടന്നു പറഞ്ഞതിന് എനിക്കു കേരള കോണ്‍ഗ്രസുകാര്‍ തന്ന ശിക്ഷയാണിത്. മാണിയെ സംരക്ഷിച്ചതിന് എനിക്കു വ്യക്തിപരമായ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളു.

കേരള കോണ്‍ഗ്രസിനെയും മാണിയെയും തകര്‍ക്കാന്‍ വാഴയ്ക്കന്‍ ഗൂഢാലോചന നടത്തി?

ഈ ആരോപണം കെഎം മാണി ഔദോഗികമായി വിളിച്ചു പറയാന്‍ ചങ്കുറ്റം കാണിച്ചാല്‍ മറുപടി ഞാന്‍ കൊടുക്കും. ഞാന്‍ തന്നെ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടു വരും. എനിക്കറിയാവുന്ന പല കാര്യങ്ങളും ഞാന്‍ വിളിച്ചു പറയുകയും ചെയ്യും. മാണി സിപിഐഎമ്മുമായി സംസാരിച്ചുവെന്നു പറഞ്ഞു നടന്നത് കോണ്‍ഗ്രസുകാരല്ല, കേരള കോണ്‍ഗ്രസുകാരാണ്. കെഎം മാണിക്കെതിരെ ബാര്‍ ഉടമകള്‍ക്കുണ്ടായ വൈരാഗ്യത്തില്‍ നിന്നുണ്ടായ ആരോപണമാണ് ബാര്‍ കോഴ. അതില്‍ എനിക്കോ ചെന്നിത്തലയ്‌ക്കോ, പിസി ജോര്‍ജിനെ, ജേക്കബ് തോമസിനോ സുകേശനോ യാതോരു വിധത്തിലുള്ള പങ്കും എന്റെ അറിവില്‍ ഇല്ല.

അപ്പോള്‍ വാഴയ്ക്കന് ബാര്‍ കോഴയുടെ പിന്നാമ്പുറ കഥകള്‍ അറിയാം?

മറുപടി ചിരി മാത്രം

എസ്‌പി സ്ഥാനം വാഗ്ദാനം ചെയ്ത് സുകേശനെ കൂടെ നിര്‍ത്തി പിസി ജോര്‍ജുമായി വാഴയ്ക്കന്‍ ഗൂഢാലോചന നടത്തി?


ബാര്‍ കോഴ ആരോപണം നടക്കുമ്പോള്‍ തന്നെ സുകേശന്‍ എസ്‌പിയല്ലേ? പിന്നെയെങ്ങനെയാണ് എസ്‌പിയായിരുന്ന സുകേശനെ എസ്‌പിയാക്കാമെന്നു ഞാന്‍ തന്നെ പറയുന്നത്. ഞാനും രമേശനും പിസി ജോര്‍ജും നാട്ടുകാരും പരിചയക്കാരുമല്ലാതെ വേറേ എന്താണ് ബന്ധം. രമേശ് ചെന്നിത്തലയുടെ കീഴില്‍ ജേക്കബ് തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ടാകാം.

P-C-George
മാണിയും കൂട്ടരും വാഴയ്ക്കനെ ലക്ഷ്യമിടുന്നു?

ബാര്‍കോഴ ആരോപണങ്ങള്‍ ഉണ്ടായ സമയം മുതല്‍ മാണിക്കൊപ്പം നിന്നിരുന്നതാണ്. എന്തെങ്കിലും കഥകളൊക്കെ വേണേല്‍ പറഞ്ഞോളു. പക്ഷേ അതൊന്നും ഇവിടെ ചെലവാകില്ല. തെളിവുകള്‍ ഉണ്ടേല്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുകയാണ്. എനിക്ക് ഇക്കാര്യത്തില്‍ രണ്ടുവര്‍ത്തമാനം പറയേണ്ട കാര്യമില്ല.

Read More >>