'മൊതലാളീ..ചങ്ക ചക ചകാാ.....' റാഫി മെക്കാര്‍ട്ടിന്‍ വിളിച്ചാല്‍ രമണനെ ഒരിക്കല്‍ കൂടി അവതരിപ്പിക്കുമെന്ന് ഹരിശ്രീ അശോകന്‍

സിനിമാ ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ് പഞ്ചാബി ഹൗസും അതിലെ രമണനും. നല്ല സിനിമകള്‍ ഉണ്ടാകുമ്പോള്‍ അത് പ്രേക്ഷകരുടെ മനസ്സില്‍ എക്കാലവും നിലനില്‍ക്കും

'മൊതലാളീ..ചങ്ക ചക ചകാാ.....' ഈ ഡയലോഗും പറഞ്ഞുകൊണ്ട് രമണന്‍ ബോട്ടടുപ്പിച്ചത് മലയാളി പ്രേക്ഷകരുടെ മനസ്സിലേക്കായിരുന്നു. പഞ്ചാബി ഹൗസ് എന്ന ഹിറ്റ് ചിരിചിത്രത്തിലെ തമാശകള്‍ സിനിമാപ്രേമികള്‍ 18 വര്‍ഷത്തിന്റെ പഴക്കമില്ലാതെ കേട്ട് ഇന്നും തലതല്ലിചിരിക്കുന്നു. കുടുകുടാ ചിരിപ്പിച്ച റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന് പതിനെട്ട് തികയുമ്പോള്‍ രമണന്റെ വിശേഷങ്ങള്‍ നാരദാ ന്യൂസുമായി പങ്കുവെക്കുകയാണ് ഹരിശ്രീ അശോകന്‍.

രമണനെ കുറിച്ച്സിനിമാ ജീവിതത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നാണ് പഞ്ചാബി ഹൗസും അതിലെ രമണനും. നല്ല സിനിമകള്‍ ഉണ്ടാകുമ്പോള്‍ അത് പ്രേക്ഷകരുടെ മനസ്സില്‍ എക്കാലവും നിലനില്‍ക്കും. അതുപോലെ തന്നെയാണ് കഥാപാത്രങ്ങളുടെ കാര്യവും. രമണന്‍ എന്ന കഥാപാത്രം ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞത് ആ കഥാപാത്രത്തിന് ഒരു ആത്മാവ് ഉള്ളതു കൊണ്ടാണ്. ആ ആത്മാവ് സൃഷ്ടിച്ചെടുത്ത റാഫി-മെക്കാര്‍ട്ടിന്‍ എന്ന സംവിധായകരാണ് കൂടുതല്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത്.

രമണനെ മുഖ്യ കഥാപാത്രമാക്കി ഒരുപാട് ട്രോളുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ട്രോളുകള്‍ ആസ്വദിക്കുന്നുണ്ടോ ?

ramanതീര്‍ച്ചായും ഉണ്ട്. നമ്മുടെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന പല വേണ്ടാതീനങ്ങളെയും ഹാസ്യാത്മകമായി പരിഹസിക്കുന്നതാണ് ഞാന്‍ കണ്ടിട്ടുള്ള മിക്ക ട്രോളുകളും. നല്ല ഹാസ്യ ബോധവും ക്രിയാത്മകതയും ഉണ്ടെങ്കില്‍ മാത്രമെ ഇവ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ആളുകളെ വ്യക്തിപരമായി വിമര്‍ശിക്കുന്ന തരത്തിലുള്ളതും മറ്റുമായ ട്രോളുകളോട് എനിക്ക് യോജിപ്പില്ല.

പഞ്ചാബി ഹൗസില്‍ താങ്കളും കൊച്ചില്‍ ഹനീഫയും ദിലീപും തമ്മിലുള്ള ഒരു കൊടുക്കല്‍-വാങ്ങല്‍ നടന്നിട്ടുണ്ട്. സിനിമയുടെ വിജയത്തിന് മുഖ്യ പങ്കു വഹിച്ചതും ആ ഗിവ് ആന്റ് ടേക്ക് പോളിസിയാണ്

അതെ. നമ്മള്‍ തമ്മില്‍ ആ ഒരു കെമിസ്ട്രി വര്‍ക്കൗട്ട് ആകാന്‍ കാരണം റാഫി മെക്കാര്‍ട്ടിന്‍ നമുക്ക് തന്ന സ്വാതന്ത്ര്യം ആയിരുന്നു. ഷൂട്ടിങ്ങ് സമയത്ത് പല സീനുകളിലും നമ്മള്‍ ഒരുപാട് ഐറ്റങ്ങള്‍ കയ്യില്‍ നിന്നും ഇട്ടിരുന്നു. ചിത്രത്തിന്റെ നീളം കൂടിപ്പോകുന്നതിനാല്‍ അവയില്‍ പലതും എഡിറ്റ് ചെയ്തുകളഞ്ഞു. ഇന്ന് സിനിമയില്‍ കാണുന്ന പല കോമഡി സീക്വന്‍സുകളും സ്‌ക്രിപ്റ്റില്‍ ഇല്ലാത്തതാണ്. ചിത്രത്തില്‍ നിന്നും എഡിറ്റ് ചെയ്തുകളഞ്ഞ ഭാഗം മാത്രം ഉണ്ടെങ്കില്‍ വേറെ രണ്ട് സിനിമകള്‍ ഉണ്ടാക്കാം.

92

രമണന്‍ ഒരു കൊമേഡിയന്‍അല്ല എന്ന് താങ്കള്‍ പറയുകയുണ്ടായി

തീര്‍ച്ചയായും രമണന്‍ ഒരു തമാശ കഥാപാത്രമല്ല. അയാളുടെ നന്മയും നിഷ്‌ക്കളങ്കതയും അറിവില്ലായ്മയും തമ്മില്‍ കൂടിച്ചേരുമ്പോള്‍ സ്വാഭാവികമായും അവിടെ തമാശ ഉണ്ടാവുകയാണ് ചെയ്യുന്നത്. ചിത്രത്തിന്റെ അവസാന ഭാഗത്ത് രമണന്‍ ദിലീപിന്റെ കഥാപാത്രത്തിന് ചെറിയൊരു മോതിരം കൊടുത്തുകൊണ്ട് പറയുന്നുണ്ട്, 'ഇത് നിനക്ക് പാകമാവില്ലെന്നറിയാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ അതിന്റെ വിരലില്‍ ഇട്ടുകൊടുക്കാം' രമണന്‍ എന്ന കഥാപാത്രത്തിന്റെ ആഴം എന്താണെന്ന് ആ ഒറ്റ സംഭാഷണത്തിലൂടെ സംവിധായകര്‍ അവതരിപ്പിച്ചു വച്ചിട്ടുണ്ടായിരുന്നു.

രമണനെ ഇനി ഒരിക്കല്‍ കൂടി അവതരിപ്പിക്കാന്‍ ക്ഷണിച്ചാല്‍ ചെയ്യാന്‍ തയ്യാറാകുമോ ?

തീര്‍ച്ചയായും ചെയ്യും, പക്ഷെ വിളിക്കുന്നത് റാഫി മെക്കാര്‍ട്ടിന്‍ ആവണമെന്ന് മാത്രം.

മിമിക്രിയിലൂടെ സിനിമാ രംഗത്ത് എത്തിയ ആളുകളാണ് താങ്കള്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങളും. മുന്‍കാലങ്ങളില്‍ മിമിക്രിക്ക് ലഭിച്ചിരുന്ന സ്വീകാര്യത ഇന്ന് കുറഞ്ഞുപോയി എന്ന തോന്നലുണ്ടോ ?


hqdefaultഎനിക്ക് ആ അഭിപ്രായമില്ല. മിമിക്രി ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഒരു കലാരൂപമാണ്. അന്തരിച്ചുപോയ പല പ്രമുഖ താരങ്ങളുടെയും ഫിഗറുകളും ശബ്ദങ്ങളുമൊക്കെയായി കലാകാരന്‍മാര്‍ മിമിക്രി വേദികളിലെത്തുമ്പോള്‍ ഇന്നും നിറഞ്ഞ കയ്യടിയാണ് ലഭിക്കാറുള്ളത്. ജയന്‍ ഉള്‍പെടെ മണ്‍മറഞ്ഞുപോയ പല താരങ്ങളെയും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കാന്‍ കാരണം മിമിക്രി കലാകാരന്‍മാര്‍ ഉള്ളതുകൊണ്ടു മാത്രമാണ്. ഞാന്‍ തന്നെ ഇപ്പോള്‍ 'കോമഡി കൊട്ടേഷന്‍' എന്ന പേരില്‍ ഒരു സ്റ്റേജ് ഷോ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മിമിക്രി തന്നെയാണ് അതിന്റെയും പ്രധാന ആകര്‍ഷണം

Read More >>