'ഡൊണാള്‍ഡ് ട്രംപ് കലാപകാരിയായ സ്ഥാനാര്‍ത്ഥി'

യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജയുമായ അരുണ മില്ലറു(51)മായി ന്യൂഡല്‍ഹിയില്‍ നടത്തിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ട്രംപ് എന്ന 'കലാപകാരി'യെ കുറിച്ചായിരുന്നു. മെറിലാന്റില്‍ നിന്നുള്ള പ്രതിനിധികൂടിയാണ് മില്ലര്‍.

സ്വാതി ദേബ്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ഇന്ത്യക്കാരെ എങ്ങനെയാണ് ബാധിക്കുക? അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഇക്കുറി എങ്ങനെയായിരിക്കും നേരിടുക? പ്രധാനമായി ഡൊണാള്‍ഡ് ട്രംപ് പോലൊരു സ്ഥാനാര്‍ത്ഥിക്ക് ഇന്ത്യന്‍-അമേരിക്കന്‍ വോട്ടര്‍മാര്‍ എങ്ങനെ വോട്ട് ചെയ്യും?

ഈ ചോദ്യങ്ങള്‍ ഉത്തരം തേടുന്നതിന് മുമ്പ് ഒറ്റയാനായ ഡൊണാള്‍ഡ് ട്രംപിനെ വിലയിരുത്തേണ്ടതുണ്ട്.

'അതിര്‍ത്തികളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തുകയാണ്. അനധികൃതമായി എത്തുന്നവര്‍ നിയമാനുസൃതമാകാന്‍ പോവുകയാണ്. റിപ്പബ്ലിക്കന്‍സിന് ഇത് അവസാന അവസരമാണ്.' ട്രംപിന്റെ വാക്കുകള്‍. ഇതുകൂടാതെ ട്രംപിന്റെ മുന്നറിയിപ്പ് ഇങ്ങനെ, 'നിങ്ങള്‍ ഭൂപടം നോക്കൂ, റിപ്പബ്ലിക്കന്‍സിന്റെ പാത കൂടുതല്‍ ദുഷ്‌കരമായി കൊണ്ടിരിക്കുകയാണ്.'


തെറ്റായ പല കാരണങ്ങള്‍കൊണ്ടും ഡൊണാള്‍ഡ് ട്രംപ് പ്രധാന വാര്‍ത്തകളില്‍ ഇടംനേടാറുണ്ട്.

യുഎസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജയുമായ അരുണ മില്ലറു(51)മായി ന്യൂഡെൽഹിയിൽ വെച്ചു നടത്തിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത് ട്രംപ് എന്ന 'കലാപകാരി'യെ കുറിച്ചായിരുന്നു. മെറിലാന്റില്‍ നിന്നുള്ള പ്രതിനിധികൂടിയാണ് മില്ലര്‍.

'ഭിന്നതയുണ്ടാക്കുന്ന വ്യക്തിയാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ നശിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.' അഭിമുഖത്തില്‍ മില്ലര്‍ പറഞ്ഞു. ട്രംപിന് അനുകൂലമായ സര്‍വേ ഫലങ്ങളും അവര്‍ തള്ളിക്കളഞ്ഞു.

'അത്തരം സര്‍വേകളെ മുഖവിലയ്‌ക്കെടുക്കുന്നില്ല'-മില്ലര്‍.

'യുഎസിനോട് ഡെമോക്രാറ്റുകളുടെ ആത്മാര്‍ത്ഥതയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പോളിസിയുമാണ് ഹിലരി ക്ലിന്റണെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതിലൂടെ പ്രതിഫലിക്കുന്നത്. എല്ലാവരേയും  ഉള്‍ക്കൊള്ളുന്ന സമൂഹമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ട്രംപിന്റെ കാര്യത്തില്‍, പ്രസിഡന്റ് സ്ഥാനം പോലുള്ള ഉന്നത പദവിയിലേക്ക് മത്സരിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തവും കാണിക്കണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്.'

എതിര്‍ പക്ഷത്തുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ 'കലാപകാരി'എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സംശയലേശമന്യേ മില്ലറിന്റെ മറുപടി, 'അദ്ദേഹം കലാപകാരി തന്നെയാണ്. മറ്റെന്താണ് അദ്ദേഹത്തെ വിളിക്കുക'.

hillary

'സൂപ്പര്‍ ഡെലിഗേറ്റ്‌സ് എന്ന രീതിയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടേത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അങ്ങനെയൊന്നില്ല. അവര്‍ക്ക് അങ്ങനെയൊരു സംവിധാനമുണ്ടായിരുന്നെങ്കില്‍ ട്രംപിനെ പോലൊരു കലാപാകാരി അവരുടെ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഞാന്‍ കരുതുന്നില്ല'.

'അഭിമുഖങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും(സ്‌ക്രീനിംഗ്) ശേഷമാണ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. ഇങ്ങനെയൊരു രീതി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'- ഹൈദരാബാദില്‍ ജനിച്ച അരുണ മില്ലര്‍ പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൂപ്പര്‍ ഡെലിഗേറ്റ് രീതിയനുസരിച്ച്, ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഏത് സ്ഥാനാര്‍ത്ഥിയെയും അംഗങ്ങള്‍ക്ക് പിന്തുണക്കാം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഇങ്ങനെയൊരു രീതിയില്ല.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരിഷ്‌കരണം വേണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നതായും മില്ലര്‍ അംഗീകരിച്ചു. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിന് ശേഷം ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മില്ലര്‍ സൂചന നല്‍കി.

'എല്ലാവരേയും അംഗീകരിക്കുന്ന വ്യക്തിയാണ് ഹിലരി ക്ലിന്റണ്‍. പരസ്പരം മതിലുകള്‍ തീര്‍ക്കുന്നതിന് പകരം അന്തരം കുറക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുക. കുടിയേറ്റക്കാരിലൂടെയാണ് യുഎസ് എന്ന രാഷ്ട്രം കെട്ടിപ്പടുത്തത്'.

ഹിലരിയോടുള്ള മാധ്യമങ്ങളുടെ സമീപനത്തേയും മില്ലര്‍ വിമര്‍ശിച്ചു. പലപ്പോഴും ഹിലരിയെ മോശം രീതിയിലാണ് മാധ്യമങ്ങള്‍ കാണിക്കുന്നതെന്ന് മില്ലര്‍ പറഞ്ഞു.

ഇന്ത്യ-അമേരിക്ക ബന്ധത്തെ കുറിച്ചും മില്ലര്‍ സംസാരിച്ചു. നവംബര്‍ എട്ടിന് നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തോടെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി തുടരുമെന്നും മില്ലര്‍ പറഞ്ഞു.

'യുഎസും ഇന്ത്യയും മറ്റെല്ലാ രാജ്യങ്ങളും ഒന്നിച്ചു നിന്ന് ഭീകരവാദത്തെ നേരിടണം'- മില്ലര്‍ പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുദൃഢമായ ബന്ധത്തെ കുറിച്ചുള്ള മില്ലറിന്റെ വാക്കുകള്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ വെയ്ന്‍ ഹാര്‍പ്പറും ശരിവെക്കുന്നു.

'യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി തുടരും'- ഹാര്‍പ്പര്‍ ശരിവെക്കുന്നു.

ഭീകരവാദത്തെ കുറിച്ച് ഹാര്‍പ്പറിന്റെ വാക്കുകള്‍ ഇങ്ങനെ, 'യുഎസിനെ മാത്രമല്ല, എല്ലാവരേയും ബാധിക്കുന്ന വിഷയമാണ് ഭീകരവാദം. അത് ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നു. യൂറോപ്പോ ഇന്ത്യയോ മറ്റേത് രാജ്യമോ നേരിടുന്ന വെല്ലുവിളിയാണത്'.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപിന്റെ ചില പരാമര്‍ശങ്ങളെ പ്രതിരോധിച്ച വെയ്ന്‍ ഹാപ്പര്‍, ചിലതില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറാനും ശ്രമിച്ചു.

'കുടിയേറ്റക്കാര്‍, മുസ്ലീങ്ങള്‍, സ്ത്രീകള്‍ എന്നീ വിഷയങ്ങളില്‍ നിങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നു. ട്രംപിന്റെ പല പരാമര്‍ശങ്ങളും പാര്‍ട്ടിയുടെ നിലപാടുകളല്ല. അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ എനിക്കും ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്.'

'മറ്റെല്ലാവരേയും പോലെ ട്രംപും ഒരു വ്യക്തിയാണ്. അദ്ദേഹത്തില്‍ നിന്നും വരുന്ന പല പരാമര്‍ശങ്ങളും സ്വന്തം അഭിപ്രായമാണ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടേതല്ല.' - ഹാപ്പര്‍ വ്യക്തമാക്കി.

ഇന്ത്യക്കാര്‍ ആഗോള വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടുന്നവരാണ്. അത് നല്ല സൂചനയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പക്വതയുള്ള ജനങ്ങളുടെ ലക്ഷണമാണത്. ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തിയതാണ് ഹാപ്പര്‍ പറഞ്ഞു.

(ഫ്രീലാന്‍സ് ജേണലിസ്റ്റാണ് ലേഖിക)

Read More >>