ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി; മുന്‍താരങ്ങളുടെ കൂട്ടയിടി

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക ആയിരിക്കും പുതിയ സെലക്ടര്‍മാരുടെ ആദ്യ ദൗത്യം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി; മുന്‍താരങ്ങളുടെ കൂട്ടയിടി

മുംബൈ: മുന്‍ ഇന്ത്യന്‍ താരം സന്ദീപ്‌പാട്ടീല്‍ നേതൃത്വം കൊടുത്തിരുന്ന ദേശീയ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മറ്റി സ്ഥാനമൊഴിഞ്ഞ വേളയില്‍പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ സ്ഥാനമുറപ്പിക്കാന്‍ മുന്‍ താരങ്ങളുടെ കൂട്ടയിടി.

ചരിത്രത്തില്‍ ആദ്യമായി ബിസിസിഐ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ഈ അപേക്ഷകരില്‍ മുന്‍ പന്തിയില്‍നില്‍ക്കുന്നത്  മുൻതാരങ്ങളായ വെങ്കിടേഷ് പ്രസാദ്, നയൻ മോംഗിയ, സമീര്‍ ദിഗെ, നിലേഷ് കുൽക്കർണി, അബി കുരുവിള എന്നിവര്‍ തന്നെയാണ്.


പ്രായം 60 വയസ്സിൽ താഴെയായിരിക്കണം, അഞ്ചുവർഷം മുൻപ് കളിയിൽ നിന്ന് വിരമിച്ചവർ ആയിരിക്കണം, ഐ പി എൽ ടീമുമായോ ക്രിക്കറ്റ് അക്കാഡമികളുമായോ ഏതെങ്കിലും മാധ്യമങ്ങളുമായോ അപേക്ഷകർക്ക് ബന്ധമുണ്ടാവരുത് തുടങ്ങിയവയാണ് നിബന്ധനകൾ പാലിച്ചു കൊണ്ടാകണം അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക ആയിരിക്കും പുതിയ സെലക്ടര്‍മാരുടെ ആദ്യ ദൗത്യം.

Read More >>