കാൺപൂര്‍ ടെസ്റ്റ്‌: ഇന്ത്യക്ക് 197 റണ്‍സ് വിജയം

അശ്വിനു പുറമേ ഷമി രണ്ടും ജഡേജ ഒരു വിക്കറ്റും നേടി

കാൺപൂര്‍ ടെസ്റ്റ്‌: ഇന്ത്യക്ക് 197 റണ്‍സ് വിജയം

കാൺപൂര്‍: ന്യൂസിലാന്‍ഡിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 197 റണ്‍സിന്റെ വമ്പന്‍ വിജയം. രണ്ടാം ഇന്നിംഗ്സില്‍ കിവിസിന്റെ ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്. കിവികള്‍ക്ക് വേണ്ടി ലുക്ക്‌ റോഞ്ചി ( 80), സാനിറ്റര്‍ (71) എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി. അശ്വിന് പുറമേ ഷമി രണ്ടും ജഡേജ ഒരു  വിക്കറ്റും നേടി. റോസ് ടയ്ലര്‍ റണ്‍ ഔട്ടായി. ഇന്ത്യയുടെ 500മത് ടെസ്റ്റ്‌ മത്സരമായിരുന്നുയിത്.


സ്കോര്‍: ഇന്ത്യ 318 & 377/5 ഡിക്ലയേര്‍ഡ്; ന്യൂസിലാന്‍ഡ്‌  262 & 236.

നേരെത്തെ ആദ്യ  ഇന്നിംഗ്സില്‍ ജഡേജ അഞ്ചു വിക്കറ്റ് നേടിയിരുന്നു. ജഡേജയുടെ ബൌളിംഗ് മികവില്‍ ഇന്ത്യയ്ക്ക് 56 റണ്‍സിന്റെ നിര്‍ണ്ണായക ഒന്നാം ഇന്നിംഗ്സ്  ലീഡും നേടി. രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ജഡേജയുടെ മികവിലാണ് ഇന്ത്യയുടെ ലീഡ് 400 കടന്നത്. 

Read More >>