ബലൂചിസ്ഥാന്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് ഇന്ത്യ

മറ്റു രാജ്യങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്തിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് പാകിസ്താന്‍ ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി അജിത്കുമാര്‍ പറഞ്ഞു.

ബലൂചിസ്ഥാന്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് ഇന്ത്യ

ജനീവ: ഐക്യരാഷ്ട്രസഭയില്‍ ഇതാദ്യമായി ബലൂചിസ്ഥാന്‍ വിഷയം ഉന്നയിച്ച് ഇന്ത്യ. ജനീവയില്‍ നടന്ന 33-ാമത് മനുഷ്യാവകാശസമിതിയുടെ സമ്മേളനത്തിലാണ് ബലൂചിസ്ഥാന്‍, കാശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തിയത്.  ബലൂചിസ്ഥാനിലും കാശ്മീരിലും പാകിസ്ഥാന്‍ മനുഷ്യാവകാശലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് ഇന്ത്യ ആരോപിച്ചു.

മറ്റു രാജ്യങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്തിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ്  പാകിസ്ഥാന്‍ ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി അജിത്കുമാര്‍ പറഞ്ഞു. കാശ്മീരിലെ അസ്വസ്ഥതകള്‍ക്ക് പിന്നില്‍ പാകിസ്ഥാന്റെ സഹായത്തോടെയുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളാണെന്ന് ഇന്ത്യ ആരോപിച്ചു. എന്നാല്‍ ബലൂചിസ്ഥാന്‍, കാശ്മീര്‍ വിഷയങ്ങള്‍ പരാമര്‍ശിക്കാതെയായിരുന്നു ഇതിന് പാക് പ്രതിന്ധിയുടെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വതന്ത്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ പരാമര്‍ശിക്കപ്പെട്ടതോടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക കവിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.