ഇന്ത്യ- ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റ് ഇന്നു മുതല്‍

ഇന്ത്യ-ന്യുസീലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് കാന്‍പൂരില്‍ തുടക്കമാകും

ഇന്ത്യ- ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റ് ഇന്നു മുതല്‍

കാന്‍പൂര്‍: ഇന്ത്യ-ന്യുസീലന്‍ഡ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന്  കാന്‍പൂരില്‍ തുടക്കമാകും.ടെസ്റ്റ് ചരിത്രത്തില്‍ അഞ്ഞൂറാം മത്സരം കളിക്കുന്ന രണ്ടാമത്തെ ടീമെന്ന നേട്ടം കൂടി ഇന്ത്യ ഈ മത്സരത്തിലൂടെ സ്വന്തമാക്കും.ഓസ്ട്രേലിയയാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ടീം. അഞ്ഞൂറാം ടെസ്റ്റിനോട് അനുബന്ധിട്ട് ഇന്ത്യയുടെ മുന്‍ നായകരെ ആദരിക്കുന്ന ചടങ്ങും ഗ്രീന്‍ പാര്‍ക്കിലെ സവിശേഷതയാകും

വെസ്റ്റിന്‍ഡീസിലെ പരമ്പര നേട്ടത്തിന്റെ ആവേശത്തിലെത്തുന്ന ടീം ഇന്ത്യ സ്പിന്നര്‍മാരിലൂടെ കിവികളെ കുരുക്കാന്‍ തന്നെയാകും ശ്രമിക്കുക. അഞ്ച് ബൗളര്‍മാരെന്ന ഇഷ്ട കോംബിനേഷന്‍ നായകന്‍ കോഹ്ലി ഇവിടേയും തുടര്‍ന്നേക്കും. കെയിന്‍ വില്ല്യംസൺ നയിക്കുന്നകിവി  ടീം കടലാസില്‍ ഇന്ത്യയുടെ അത്രയും കരുത്തരല്ലെങ്കിലും ശക്തമായ ചെറുത്തുനില്‍പ്പ് പ്രതീക്ഷിക്കാം.


ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന് പകരം മുരളി വിജയ്ക്കൊപ്പം  കെഎല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ന്യൂസിലാന്‍ഡ് സ്റ്റാര്‍ ബൌളറായ ടിം സൌത്തി പരിക്കുകാരണം പിന്മാറിയ സാഹചര്യത്തില്‍ ബൌളിംഗ് കോമ്പിനേഷന്‍ എങ്ങനെയാകുമെന്നു അറിയാന്‍ ടോസ് വരെ കാത്തിരിക്കേണ്ടി വരും.

ഇന്ന് രാവിലെ 9:30യ്ക്ക് മത്സരം ആരംഭിക്കും.

Read More >>