പ്യൂട്ടോറിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ഫിഫാ റാങ്കിങ്ങില്‍ തങ്ങളെക്കാള്‍ മുന്നിലുള്ള പ്യൂട്ടോറിക്കയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു.

പ്യൂട്ടോറിക്കയ്‌ക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

മുംബൈ: ഫിഫാ റാങ്കിങ്ങില്‍ തങ്ങളെക്കാള്‍ മുന്നിലുള്ള പ്യൂട്ടോറിക്കയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു. മുംബൈയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ പുതിയ നായകന്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കീഴിലാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.ഗോള്‍ മഴ പെയ്തിറങ്ങിയ മത്സരത്തില്‍ ആദ്യ ഗോള്‍ എട്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പ്യൂട്ടോറിക്കയാണ് നേടിയത്. ഇലിയറ്റ് വെലെസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഇമ്മാനുവല്‍ സാഞ്ചസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പിന്നീട് ശക്തമായി തിരിച്ചടിച്ച ഇന്ത്യ  18-ാം മിനിറ്റില്‍ നാരായണ്‍ ദാസിലൂടെ സമനില ഗോള്‍ നേടി. തുടര്‍ന്ന് 26-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ സ്വന്തമാക്കി.  34 -ാം മിനിറ്റില്‍ ലാല്‍പെഖൂലൂടെയും 58-ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ്ങിലൂടെയും ഇന്ത്യ ഗോള്‍ നേട്ടം നാലാക്കി ഉയര്‍ത്തി.

Read More >>