മണൽ മാഫിയയ്ക്കെതിരെ 'ഓപ്പറേഷൻ ചന്ദ്രഗിരി'; അനധികൃത മണൽവാരൽ സംഘങ്ങളുടെ തോണികൾ പിടിച്ചെടുത്തു

'ഓപ്പറേഷൻ ചന്ദ്രഗിരി' എന്ന പേരിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയിൽ മണൽവാരൽ കേന്ദ്രങ്ങളിൽ നിന്നു 26 തോണികൾ പിടിച്ചെടുത്തു.

മണൽ മാഫിയയ്ക്കെതിരെ

കാസർഗോഡ്: ജില്ലയിലെ മണൽ മാഫിയക്കെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. 'ഓപ്പറേഷൻ ചന്ദ്രഗിരി' എന്ന പേരിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയിൽ മണൽവാരൽ കേന്ദ്രങ്ങളിൽ നിന്നു 26 തോണികൾ പിടിച്ചെടുത്തു. ഇതിൽ യന്ത്രത്തോണികളും ഉൾപ്പെടും. കാസർഗോഡ് സിഐ അബ്ദുൾ റഹീമിന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം ചന്ദ്രഗിരി, പെരുമ്പള, തെക്കിൽ, ചെമ്മനാട്, തുരുത്തി എന്നിവിടങ്ങളിലാണു പരിശോധന നടന്നത്.

നേരത്തെ അനധികൃത മണൽവാരൽ പിടികൂടാനെത്തിയ പൊലീസുകാരെ മണൽ മാഫിയ ആക്രമിച്ചു പുഴയിൽ തലയിട്ട സംഭവം നടന്നിരുന്നു. പോലീസ് നീക്കങ്ങൾ മണൽ മാഫിയക്ക് ചോർത്തിനൽകിയ പോലീസ് ഓഫീസറെയും പിടികൂടിയിരുന്നു. മണൽ മാഫിയക്കെതിരെ പോലീസ് സ്വീകരിക്കുന്ന കർശന നടപടികൾക്ക് ജില്ലാ കളക്ടറും മികച്ച പിന്തുണ നൽകുന്നുണ്ട്.

Read More >>