അനുമതി മൂന്നു നിലയ്ക്ക് മാത്രം, 13 നില ഫ്‌ളാറ്റിന്റെ പരസ്യം നല്‍കി ഗാലക്‌സിയുടെ തട്ടിപ്പ്; പണി തീരാത്ത ഫ്‌ളാറ്റിന്റെ 70 ശതമാനം ബുക്കിംഗും കഴിഞ്ഞു

ഗാലക്‌സി ഹോംസിന്റെ 38-ാമത് പ്രൊജക്ട് എന്ന പേരില്‍ ജൂലൈ 2നാണ് മലയാളമനോരമ പത്രത്തില്‍ പരസ്യം നല്‍കിയത്. ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ 13 നിലയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതു കഴിഞ്ഞ വര്‍ഷം കോടതി തടഞ്ഞു. ഗ്രൗണ്ട് ഫ്ളോറുള്‍പ്പെടെ നാലു നില നിര്‍മ്മിക്കാനുള്ള അനുമതിയാണു ഗാലക്‌സിക്കുള്ളത്. എന്നാല്‍ ഇതും ലംഘിച്ചു നാലു മീറ്റര്‍ കുഴിച്ചു ബേസ്‌മെന്റ് ഒരുക്കാനായിരുന്നു ശ്രമം. ഇതു കാരണം തൊട്ടുത്തുള്ള വീട് ചെരിഞ്ഞു. സമീപവീടുകളിലെ മതിലുകള്‍ വിണ്ടുകീറി. ബേസ്‌മെന്റിനായി കുഴിയെടുക്കാന്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ലൈസന്‍സുമില്ല. ഇതൊക്കെ ചെറിയ പ്രശ്‌നമല്ലേ, അതൊന്നും കുഴപ്പമില്ല എന്നാണ് ഗാലക്‌സി പറയുന്നത്.

അനുമതി മൂന്നു നിലയ്ക്ക് മാത്രം, 13 നില ഫ്‌ളാറ്റിന്റെ പരസ്യം നല്‍കി ഗാലക്‌സിയുടെ തട്ടിപ്പ്; പണി തീരാത്ത ഫ്‌ളാറ്റിന്റെ 70 ശതമാനം ബുക്കിംഗും കഴിഞ്ഞു

കൊച്ചി: മൂന്നു നില കെട്ടിടം നിര്‍മ്മിക്കാന്‍ മാത്രം അനുമതിയുള്ള ഗാലക്‌സി അപാര്‍ട്‌മെന്റ് അനധികൃതമായി 13 നില കെട്ടിടം നിര്‍മ്മിക്കുന്നു. പണി തീരാത്ത കെട്ടിത്തിലെ 70 ശതമാനം അപ്പാര്‍ട്‌മെന്റും ഇതിനോടകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു.
എറണാകുളം കണയന്നൂര്‍ താലൂക്കിലെ എളംകുളത്താണു ഗാലക്‌സി ബ്രിഡ്ജ്‌വുഡ് എന്ന പേരില്‍ പണി തുടങ്ങി പാതിവഴിയില്‍ തടസ്സപ്പെട്ട ഫ്‌ളാറ്റിന്റെ വില്‍പ്പന തുടരുന്നത്. കോടതി നിര്‍മ്മാണം തടഞ്ഞിട്ടും ഗാലക്‌സിയുടെ 38-ാമത് പ്രൊജക്ട് എന്ന പേരില്‍ പത്രത്തില്‍ പരസ്യം നല്‍കിയാണു വില്‍പ്പന. രണ്ടു വര്‍ഷം കൊണ്ടു പണി തീരുമെന്നും എഴുപതു ശതമാനം അപ്പാര്‍ട്ട്‌മെന്റുകളിലും ബുക്കിംഗ് പൂര്‍ത്തിയായെന്നുമാണു പരസ്യത്തില്‍ നല്‍കിയ നമ്പറിലേക്ക് അപ്പാര്‍ട്‌മെന്റ് വാങ്ങാനെന്ന പേരില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി. നിയമപ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ പരിഹരിക്കാവുന്ന ചെറിയ പ്രശ്‌നങ്ങളാണെന്നായിരുന്നു പ്രതികരണം.


''11 നിലകളുണ്ട്. അപ്പാര്‍ട്‌മെന്റ് ഏത് ഫ്‌ളോറില്‍ വേണമെങ്കിലും തരാം. ലോണൊക്കെ നമുക്ക് ഇവിടുന്ന് തന്നെ ശരിയാക്കാം''- ഗ്രൗണ്ട് ഫ്‌ളോറടക്കം മൂന്നു നിലയില്‍ മാത്രം നിര്‍മ്മാണം നടത്താന്‍ കോടതി അനുമതിയുള്ളപ്പോഴാണു പതിനൊന്നു നിലകളുണ്ടെന്നു പറഞ്ഞു അപ്പാര്‍ട്‌മെന്റ് വില്‍പ്പന.

[caption id="attachment_42808" align="alignleft" width="344"]20160903_154928 പത്രത്തില്‍ വന്ന പരസ്യം[/caption]

'കോടതി പറഞ്ഞാലും ശരി, ഫ്‌ളാറ്റ് പൊന്തും'


2015 ഫെബ്രുവരിയിലാണു എലംകുളത്ത് ഫ്‌ളാറ്റിന്റെ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ ഫ്‌ളാറ്റിനാവശ്യമായ റോഡിനു 5 മീറ്റര്‍ വീതിയില്ലാത്തതിനാല്‍ പരിസരവാസികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ബേസ്‌മെന്റും ഗ്രൗണ്ട്ഫ്‌ളോറുമടക്കം 13 നിലയില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം പാടില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറിലെ ഹൈക്കോടതി നിര്‍ദേശം. റോഡിന് 3.6 മീറ്റര്‍ വീതിയുള്ളതിനാല്‍ ഗ്രൗണ്ട് ഫ്‌ളോറടക്കം നാലു നിലയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കാനുള്ള അനുമതിയാണു കോടതി നല്‍കിയത്. കോടതി വിധിയില്‍ ഗാലക്‌സിക്ക് ബേസ്‌മെന്റ് നിര്‍മ്മിക്കാനുള്ള അനുമതിയുണ്ടായിരുന്നില്ല.

ഇതിനിടയില്‍ റോഡിന്റെ കാര്യം ചൂണ്ടിക്കാട്ടി ഫ്രണ്ട്‌സ് നഗര്‍ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ഓംബുഡ്‌സമാന്റെ വിധിയും വന്നു. 13 നിലയില്‍ നിര്‍മ്മാണം പാടില്ലെന്നായിരുന്നു ഓംബുഡ്‌സ്മാന്റെ വിധിയും.

എന്നാല്‍ തൊട്ടടുത്ത മാസം കോടതി വിധി ലംഘിച്ചു ബേസ്‌മെന്റിന്റെ നിര്‍മ്മാണം ഗാലക്‌സി ആരംഭിച്ചു. ഒന്നരമീറ്ററലധികം മണ്ണു കുഴിച്ചു മാറ്റണമെങ്കില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ ഇതും കാറ്റില്‍പ്പറത്തിയാണ് നാലു മീറ്റര്‍ കുഴിച്ചത്. ഇതിന്റെ നിര്‍മ്മാണം പുരോഗമിക്കെ തൊട്ടടുത്ത വീട് ചെരിഞ്ഞു.

വീട് ചെരിഞ്ഞു, മതില്‍ പൊളിഞ്ഞു

നാലു മീറ്ററോളം ബേസ്‌മെന്റിനായ് കുഴിച്ചപ്പോള്‍ തൊട്ടടുത്തുള്ള കീത്തറ കെ വി ജോണിയുടെ ഇരുനില വീടാണ് ചെരിഞ്ഞത്. വീടിന്റെ നിലം വിണ്ടുകീറിയിട്ടുമുണ്ട്. സമീപത്തുള്ള ആറു വീടുകളുടെ മതിലുകളും പൊളിഞ്ഞു. ബേസ്‌മെന്റിന്റെ നിര്‍മ്മാണം പകുതിയോളം തീര്‍ന്നപ്പോള്‍ ജോണി മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു.

[caption id="attachment_42812" align="aligncenter" width="589"]20160903_153547 നിര്‍മ്മാണം പാതിവഴിയിലായ കെട്ടിടം. ബോക്‌സിനുള്ളില്‍ ചെരിഞ്ഞ വീട്. പൊളിഞ്ഞുവീഴാറായ മതിലും ചിത്രത്തില്‍ കാണാം.[/caption]

സുരക്ഷാമതില്‍ തീര്‍ത്തു നിര്‍മ്മാണം തുടരാമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഫ്‌ളാറ്റിന്റെ ഭിത്തി കാണിച്ചു സുരക്ഷാമതില്‍ എന്നു തെറ്റിദ്ധരിപ്പിച്ച് ഗാലക്‌സി നിര്‍മ്മാണം തുടരുകയായിരുന്നു.  ഇതു ചൂണ്ടിക്കാട്ടി ജോണി ഹൈക്കോടതിയെ സമീപിച്ചു. സുരക്ഷാഭിത്തി തീര്‍ത്ത ശേഷം നിര്‍മ്മാണം നടത്താനായിരുന്നു ഈ വര്‍ഷം മേയ് മാസത്തില്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതെ തുടര്‍ന്ന് ഫ്‌ളാറ്റിന്റെ നിര്‍മ്മാണം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

[caption id="attachment_42826" align="aligncenter" width="545"]galaxy നിര്‍മ്മിക്കാനുദേശിക്കുന്ന 13 നില ഫ്‌ളാറ്റിന്റെ മാതൃക ഗാലക്‌സിയുടെ വെബ്‌സൈറ്റില്‍[/caption]

ലൈസന്‍സ് ഇല്ലാതെ ബേസ്‌മെന്റിനായി കുഴിച്ചതിന് ഗാലക്‌സി ഹോംസിന് ഫൈന്‍ ഈടാക്കാനാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ തീരുമാനം. ഇങ്ങനെ ഫ്‌ളാറ്റിന്റെ നിര്‍മ്മാണം പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് കോടതി അനുമതി നല്‍കാത്ത 13 നില ഫ്‌ളാറ്റിന്റെ ബുക്കിംഗ് പുരോഗമിക്കുന്നത്.

Read More >>