സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് രക്തബാങ്ക്

കേന്ദ്ര- സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതർ പരിശോധന നടത്തി നല്‍കേണ്ട ലൈസന്‍സാണ് വ്യാജമായി ഉണ്ടാക്കിയിരുന്നത്. ലൈസൻസ് ലഭിക്കണമെങ്കിൽ നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് . എന്നാൽ രക്ത ബാങ്ക് ലൈസൻനായി ഒരു അപേക്ഷ പോലും മെഡിക്കൽ കോളേജ് അധികൃതർ നൽകിയിരുന്നില്ലെന്ന് ഡ്രഗ്സ് കൺട്രോളർ പറഞ്ഞു .

സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് രക്തബാങ്ക്

പാലക്കാട്: സ്വകാര്യ മെഡിക്കല്‍ കോളേജിനെതിരെ വ്യാജ ലൈസന്‍സ് ഉപയോഗിച്ച് രക്തബാങ്ക് നടത്തുന്നതിനെതിരെ കേസ്. ചെര്‍പ്പുളശ്ശേരിക്കടുത്ത് മാങ്ങോട് പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് എതിരെയാണ് കേസ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയാലാണ് വ്യാജ ലൈസന്‍സ് ഉപയോഗിച്ച് രക്തബാങ്ക് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്.


2009 ല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ ഒപ്പാണ് ഒരു വര്‍ഷം മുമ്പ് ഉണ്ടാക്കിയ ലൈസന്‍സില്‍ ചേര്‍ത്തിരുന്നത്. 1.2 .2014 മുതൽ 24. I 2019 വരെയാണ് വ്യാജ ലൈസൻസിൽ കാലാവധി കാണിച്ചിരുന്നത് . മറ്റേതോ സ്ഥാപനം ഉപയോഗിച്ചിരുന്ന ലൈസന്‍സില്‍ കൃത്രിമം കാണിച്ചാണ് ലൈസന്‍സ് തയ്യാറാക്കിയിരുന്നത് . റിട്ടയർ ചെയ്ത ഉദ്യോസ്ഥന്റെ ഒപ്പ് കണ്ടതാണ് സംശയത്തിനിട വരുത്തിയതെന്ന്  പരിശോധനക്ക് നേതൃത്വം നല്‍കിയ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എം .സി നിഷിത്ത് നാരദ ന്യൂസിനോട് പറഞ്ഞു.


കേന്ദ്ര- സംസ്ഥാന ഡ്രഗ്സ് കൺട്രോൾ അധികൃതർ പരിശോധന നടത്തി നല്‍കേണ്ട ലൈസന്‍സാണ് വ്യാജമായി ഉണ്ടാക്കിയിരുന്നത്. ലൈസൻസ് ലഭിക്കണമെങ്കിൽ നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് . എന്നാൽ രക്ത ബാങ്ക് ലൈസൻനായി ഒരു അപേക്ഷ പോലും  മെഡിക്കൽ കോളേജ് അധികൃതർ  നൽകിയിരുന്നില്ലെന്ന് ഡ്രഗ്സ് കൺട്രോളർ പറഞ്ഞു . കണ്ടെടുത്ത സര്‍ട്ടിഫിക്കറ്റ്, രക്തദാതാവിന് നല്‍കുന്ന ചോദ്യാവലി, സമ്മതപത്രം, രക്തം നിറക്കുന്നതിനുള്ള ബാഗുകള്‍ എന്നിവ ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപയും പിഴയും കിട്ടാവുന്ന കുറ്റമാണിത്. എന്നാല്‍ കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്റ്റൃൂഷന്‍ കൗണ്‍സിലിന്റെ അനുമതിയുണ്ടെന്നും മെഡിക്കല്‍ കോളേജിലെ അടിയന്തിര സാഹചര്യങ്ങള്‍ക്ക് മാത്രമേ രക്തബാങ്ക് ഉപയോഗിക്കാറുള്ളുവെന്നാണ് കേരള  മെഡിക്കല്‍ കോളേജ്  മാനേജ്മെന്റ് നാരദ ന്യൂസിനോട് വിശദീകരിച്ചത് . നിലവിലെ രക്ത ബാങ്ക് ഇപ്പോൾ പ്രവർത്തനം നിറുത്തിയതായും മാനേജ്മെന്റ് പറഞ്ഞു .

Read More >>