തില്ലങ്കേരി: വിപ്ലവ ഭൂമിയിൽ നിന്ന് രാഷ്ട്രീയ കൊലക്കളത്തിലേക്ക്

ഗണേഷ്-ദിനേശ് ബീഡി തർക്കങ്ങളെത്തുടർന്ന് കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആർഎസ്എസ് രാഷ്ട്രീയ തീരുമാനം എടുത്തതിനെത്തുടർന്നു കണ്ണൂർ രാഷ്ട്രീയകൊലക്കളമായി മാറി. നിരവധി സിപിഐഎം-ആർഎസ്എസ് പ്രവർത്തകർ രക്തസാക്ഷികളും ബലിദാനികളും ആയി. നടൻ ശ്രീനിവാസൻ ഉൾപ്പെടെയുളളവർ ആരോപിക്കുന്നതുപോലെ അണികളെ ഇറക്കിവിട്ടു സൃഷ്ടിക്കുന്ന അക്രമമായിരുന്നില്ല കണ്ണൂരിലേത്.

തില്ലങ്കേരി: വിപ്ലവ ഭൂമിയിൽ നിന്ന് രാഷ്ട്രീയ കൊലക്കളത്തിലേക്ക്

കണ്ണൂർ: ഇടതുപക്ഷ രാഷ്ട്രീയം പുന്നപ്രയ്ക്കും കയ്യൂരിനും ഒപ്പം ചേർത്ത് വെക്കുന്ന പേരാണ് തില്ലങ്കേരി. ജന്മിത്വ വിരുദ്ധ പോരാട്ടത്തിലൂടെ കമ്മ്യൂണിസ്റ് ആശയങ്ങൾക്ക് വേരോട്ടം ലഭിച്ച കണ്ണൂരിലെ ഒരു ഗ്രാമം എന്നതിനപ്പുറത്തു പിൽക്കാലത്ത് സിപിഐഎമ്മിന്റെ ഒരു വികാരമായി തില്ലങ്കേരി മാറി. വിപ്ലവഗാനങ്ങളിൽ തില്ലങ്കേരിയെന്ന പേരു കേരളമെങ്ങും അലയടിച്ചു.


ഗണേഷ്-ദിനേശ് ബീഡി തർക്കങ്ങളെത്തുടർന്നു കമ്മ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ ആർഎസ്എസ് രാഷ്ട്രീയ തീരുമാനം എടുത്തതിനെത്തുടർന്നു കണ്ണൂർ രാഷ്ട്രീയകൊലക്കളമായി മാറി. നിരവധി സിപിഐഎം-ആർഎസ്എസ് പ്രവർത്തകർ രക്തസാക്ഷികളും ബലിദാനികളും ആയി. നടൻ ശ്രീനിവാസൻ ഉൾപ്പെടെയുളളവർ ആരോപിക്കുന്നതുപോലെ അണികളെ ഇറക്കിവിട്ടു സൃഷ്ടിക്കുന്ന അക്രമമായിരുന്നില്ല കണ്ണൂരിലേത്. ഇരുപക്ഷത്തെയും നേതാക്കൾ ആക്രമിക്കപ്പെട്ടു. ഇന്നത്തെ സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ ജീവിക്കുന്ന രക്തസാക്ഷിയാണ്. എസ്എഫ്ഐ നേതാവു കെവി സുധീഷും ആർഎസ്എസ് പക്ഷത്തെ ജില്ലാ നേതാവ് കെട്ടി ജയകൃഷ്ണനും യഥാക്രമം അമ്മയുടെയും ശിഷ്യരുടേയും മുന്നിൽ വച്ചു കൊല്ലപ്പെട്ടു.


[caption id="attachment_40871" align="aligncenter" width="640"]cpim സിപിഐഎം സംഘടിപ്പിച്ച റെഡ് വളണ്ടിയർ മാർച്ച്[/caption]ഇതിന്റെ അനുരണനങ്ങൾ തില്ലങ്കേരിയെയും പ്രക്ഷുബ്ധമാക്കി. സ്വാഭാവികമായും പാർട്ടി ഗ്രാമമായ തില്ലങ്കേരി പിടിച്ചടക്കേണ്ടതു സംഘപരിവാറിന്റെയും തില്ലങ്കേരിയുടെ ചുവപ്പു നിലനിർത്തേണ്ടതു സിപിഐഎമ്മിന്റേയും ആവശ്യമായി മാറി. സമീപ ഗ്രാമമായ പുന്നാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ആർഎസ്എസ് ആദ്യം വേരോട്ടമുണ്ടാക്കി. പിന്നീട് തില്ലങ്കേരിയിലും.


വത്സൻ തില്ലങ്കേരി പോലുള്ള ശക്തരായ നേതാക്കൾ ആർഎസ്എസിനുണ്ടായി. കടന്നു കയറ്റത്തിന്റെയും പ്രതിരോധത്തിന്റെയും ഈ കാലയളവിനുള്ളിൽ ഇരുപക്ഷത്തും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. അമ്മുക്കുട്ടിയമ്മയെപ്പോലുള്ള നിരപരാധികളുടെ ജീവനും ഈ കൊണ്ടുകൊടുക്കലിന്റെ കണക്കിൽ പൊലിഞ്ഞു.[caption id="attachment_40872" align="alignleft" width="300"]valsan വൽലൻ തില്ലങ്കേരി[/caption]
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ 'പാടത്തെ പണിക്ക് വരമ്പത്ത് കൂലി' എന്ന പ്രഖ്യാപനം പതിറ്റാണ്ടുകൾക്ക് മുന്നേ നടപ്പിലാക്കപ്പെട്ട ഇടമാണ് തില്ലങ്കേരി. ആർഎസ്എസ് രൂപംകൊടുത്ത 'ആക്ഷൻ-റിയാക്ഷൻ' തിയറിയും ഇതിൽ നിന്നും വേറിട്ട ഒന്നല്ല. പോസ്റ്റർ കീറിയതിനു പോലും ബോംബേറുണ്ടാകുന്ന അവസ്ഥയിലേയ്ക്ക് സംഘർഷം വളർന്നപ്പോൾ ഇരുപക്ഷത്തെയും നേതാക്കൾക്കു വീണ്ടുവിചാരമുണ്ടായി. അങ്ങനെ കുറേക്കാലം  തില്ലങ്കേരി സമാധാനത്തിലായിരുന്നു.


ഇപ്പോൾ ഒരു ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിലൂടെ തില്ലങ്കേരി വീണ്ടും ചോരയിൽ കുതിരുകയാണ്. പ്രശ്നങ്ങൾ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പു കാലത്തു തന്നെ ആരംഭിച്ചിരുന്നു.  ഈ കലഹത്തെ നിയന്ത്രിക്കുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടു. പ്രശ്നങ്ങൾ നിയന്ത്രിക്കാനായി ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയെ വിഭജിച്ച് തില്ലങ്കേരി ഉൾപ്പെടുന്ന സംഘർഷബാധിത പ്രദേശങ്ങൾ ഉൾപ്പെടുത്തി മുഴക്കുന്ന് പോലീസ് സ്റ്റേഷൻ സ്ഥാപിച്ചു. പക്ഷെ ഇതേവരെ അവിടെ ഒരു ഫോൺ കണക്ഷൻ പോലും നൽകിയിട്ടില്ല. നാട്ടുകാർക്ക് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ ഇപ്പോഴും ഇരിട്ടി പോലീസ് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ വിളിക്കണം![caption id="attachment_40875" align="aligncenter" width="640"]rss-new ആർഎസ്എസ് സംഘടിപ്പിച്ച ശോഭായാത്ര[/caption]സിപിഐഎമ്മിന്റെ സാംസ്കാരിക ഘോഷയാത്രയോടും സംഘപരിവാറിന്റെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയോടും അനുബന്ധിച്ചുണ്ടായ കശപിശകൾ നിലനിന്ന കലഹത്തെ കലാപമായി വളർത്തി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും ആർഎസ്എസ് കാര്യവാഹകിനും നേരെ അക്രമമുണ്ടായി. ഏറ്റവും ഒടുവിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവു ജിജോ സഞ്ചരിച്ച കാറിനു നേരെ ബോംബ് ആക്രമണം നടന്നു. മൂന്നു ബോംബുകൾ ആണു ജിജോയ്ക്ക് നേരെ പ്രയോഗിക്കപ്പെട്ടത്. ജിജോയ്ക്ക് നേരെ ആക്രമണമുണ്ടായി ഒന്നര മണിക്കൂറിനുള്ളിൽ ആർഎസ്എസ് പ്രവർത്തകൻ ബിനീഷ് കൊല്ലപ്പെട്ടു. നേരത്തെ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീടിനു ബോംബെറിഞ്ഞ കേസിലും ഒട്ടേറെ മോഷണക്കേസുകളിലും പ്രതിയാണ് കൊല്ലപ്പെട്ട ബിനീഷ്.


കൊലകളും കലാപങ്ങളും രക്തവും കണ്ടുവളരുന്ന കുഞ്ഞുങ്ങളും അതെ വഴിയിലാണ് സഞ്ചരിക്കുന്നത്. രക്തസാക്ഷിത്വവും ബലിദാനി പദവിയും പല കുഞ്ഞുങ്ങളെയും ചെറുപ്പം മുതൽ മോഹിപ്പിക്കുന്നുണ്ട്. ചാവേറുകൾ സൃഷ്ടിക്കപ്പെടുന്ന രാഷ്ട്രീയ അന്തരീക്ഷം മാറ്റുക എന്നത് മാത്രമാണ് സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ഒരേ ഒരു വഴി. ഇതിനു സർക്കാരും രാഷ്ട്രീയ നേതൃത്വവും പോലീസും അടിയന്തിര നടപടികൾ സ്വീകരിച്ചേ മതിയാവൂ.

Read More >>