ന്യൂസിലാന്റില്‍ വീട് മേടിക്കാന്‍ കൈപൊള്ളും

കഴിഞ്ഞമാസം ഓക്ലന്റില്‍ ഒരു വീടിന് ശരാശരി 10 ലക്ഷം ന്യൂസിലന്റ് ഡോളറാണ് ലഭിച്ചത്

ന്യൂസിലാന്റില്‍ വീട് മേടിക്കാന്‍ കൈപൊള്ളും

ന്യൂസിലാന്റില്‍ വീട് മേടിക്കാന്‍ കൊതിക്കുന്നവര്‍ ജാഗ്രതൈ. ലോകത്ത് വീടുകള്‍ക്ക് ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യം ന്യൂസിലാന്റ് ആണ്. നിലവില്‍ ഒന്നാം സ്ഥാനത്തായിരുന്ന ലണ്ടന്‍ നഗരത്തെ മറികടന്നാണ് ന്യൂസിലാന്റിലെ ഓക്ലാന്റ് നഗരം വീടിന്റെ വിലപട്ടികയില്‍ ആദ്യമെത്തിയത്.

റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സിയായ നൈറ്റ് ഫ്രാങ്ക് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വീടുകളുടെ വിലവര്‍ദ്ധനവിന്റെ കാര്യത്തില്‍ മുമ്പ് തുര്‍ക്കിക്ക് പിന്നിലായിരുന്നു ന്യൂസിലാന്റിന്റെ സ്ഥാനം. സാമ്പത്തികമാന്ദ്യം പിടി അയഞ്ഞതോടെ വീടുകളുടെ വിലയില്‍ ന്യൂസിലാന്റില്‍ 11 ശതമാനം വര്‍ദ്ധനവാണുണ്ടായത്.


കഴിഞ്ഞമാസം ഓക്ലന്റില്‍ ഒരു വീടിന് ശരാശരി 10 ലക്ഷം ന്യൂസിലന്റ് ഡോളറാണ് ലഭിച്ചത് . വീടുകള്‍ക്ക് വില വര്‍ധനവ് സംഭവിച്ച മറ്റൊരു രാജ്യം കാനഡയാണ്. കഴിഞ്ഞ 3 മാസത്തിനിടയില്‍ വീടുകളുടെ വിലയില്‍ 10% വര്‍ധനവാണ് കാനഡയില്‍ സംഭവിച്ചത്.

നൈറ്റ് ഫ്രാങ്ക് റാങ്കിങ്ങില്‍ വീടിന് ഏറ്റവും കുറവ് വില തായ്ലന്റില്‍ ആണ്. 9.4% വിലയിടിവാണ് വീടുകളുടെ വിലയില്‍ തായിലന്റിലുണ്ടായത്. സംഗപ്പൂരിലും ഹോങ്ങ്കോങ്ങിലും വീടുകളുടെ വിലയില്‍ ഇടിവ് വന്നിട്ടുണ്ട്. നൈറ്റ് ഫ്രാങ്ക് റാങ്കിങ്ങ് ഇപ്രകാരമാണ്

തുര്‍ക്കി- 13.9%

ന്യൂസിലന്റ്- 11.2%

കാനഡ- 10.0%

ചിലി- 9.4%

സ്വീഡന്‍-8.9%

മാള്‍ട്ട- 8.8%

ഓസ്ട്രിയ- 8.1%

ഐസ്ലാന്റ്- 8.1%

മെക്സിക്കൊ- 8.0%

ജര്‍മനി- 7.9%

Read More >>