ഹുക്ക സിഗററ്റിനേക്കാള്‍ പ്രശ്‌നക്കാരന്‍; ഹുക്ക വലിച്ചാല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം

ഒരുമണിക്കൂര്‍ ഹുക്ക ഉപയോഗിക്കുമ്പോള്‍ ഏകദേശം 200 കവിള്‍ പുകയാണ് ഒരാളുടെ ശ്വാസകോശത്തിലെത്തുന്നത്. എന്നാള്‍ സിഗരറ്റ് വലിക്കുമ്പോള്‍ 20 കവിള്‍ പുകമാത്രമാണ് ഒരാളുടെ ശ്വാസകോശത്തിലെത്തുന്നത്.

ഹുക്ക സിഗററ്റിനേക്കാള്‍ പ്രശ്‌നക്കാരന്‍; ഹുക്ക വലിച്ചാല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം

പുകവലിക്കാനുള്ള സുരക്ഷിത മാര്‍ഗമാണ് ഹുക്കയെന്നാണ് പരക്കെയുള്ള ധാരണ. അതുകൊണ്ടുതന്നെ ഹുക്ക വളരെ പെട്ടന്ന് പുകവലിക്കാര്‍ക്കിയില്‍ പ്രസിദ്ധമായി. എന്നാല്‍ സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഹുക്ക ഉപയോഗം വഴി ക്യാന്‍സര്‍ പിടിപെടുമെന്നാണ് ഡോക്ടന്മാര്‍ പറയുന്നത്.

ഹുക്ക ഉപയോഗിച്ച് പുകവലിക്കുന്നത് പുക വലിക്കാത്ത എന്നാല്‍ പുക ശ്വസിക്കുന്നവരുടെ ജീവനും അപകടത്തിലാക്കുമെന്ന് ഡല്‍ഹിയിലുള്ള ഹൃദ്രോഗ വിദഗ്ദന്‍ ഡോ. അമര്‍ സിംഗ് പറയുന്നു. ഹുക്ക ഉപയോഗിക്കുന്നതുവഴി വലിയ അളവില്‍ പുക ശ്വാസകോശത്തില്‍ പ്രവേശിക്കുന്നുണ്ട്. ഇതു മൂലം ശ്വാസകോശത്തിന് എളുപ്പം കേടുപാട് സംഭവിക്കുമെന്നും ശ്വാസ തടസ്സത്തിനും, ശ്വാസനാള വീക്കത്തിനും, മസ്തിഷ്‌ക രോഗങ്ങള്‍ക്കും കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഒരുമണിക്കൂര്‍ ഹുക്ക ഉപയോഗിക്കുമ്പോള്‍ ഏകദേശം 200 കവിള്‍ പുകയാണ് ഒരാളുടെ ശ്വാസകോശത്തിലെത്തുന്നത്. എന്നാള്‍ സിഗരറ്റ് വലിക്കുമ്പോള്‍ 20 കവിള്‍ പുകമാത്രമാണ് ഒരാളുടെ ശ്വാസകോശത്തിലെത്തുന്നത്. സിഗരറ്റ് വലിക്കുന്നവരേക്കാള്‍ വേഗത്തില്‍ ഹുക്ക ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസകോശം, കണ്ഡനാളം, അന്നനാളം, ആമാശയം എന്നിവിടങ്ങളില്‍ അര്‍ബുദം വരാനുള്ള സാദ്ധ്യത കൂടുതലാണ്.

ഹുക്ക ഉപയോഗിക്കുന്നവര്‍ക്ക് നെഞ്ചിന് വേദന, കഫത്തിനുണ്ടാകുന്ന നിറം മാറ്റം എന്നിവ ഉണ്ടാവാറുണ്ട്. ഏത് തരത്തിലുള്ള ടൊബാക്കോ ഉപയോഗവും (ഹുക്ക, സിഗരറ്റ്, പുകയില) ഒരേ തരത്തിലുള്ള ദോശഫലങ്ങളാണ് ഉണ്ടാക്കുക എന്ന് മാനസികാരോഗ്യ വിദഗ്ധനായ സുധീര്‍ കണ്ടെല്‍വാല്‍ പറയുന്നു.

സിഗരറ്റ് പുകയുമായി താരതമ്മ്യപ്പെടുത്തുമ്പോള്‍ ഹുക്കയുടെ പുകയില്‍ ലെഡ്, ആഴ്സനിക്ക്, നിക്കല്‍ എന്നിവയുടെ അംശം കൂടുതലാണ്.