അതിര്‍ത്തിയില്‍ ഇന്ത്യക്കായി പോരാടുന്ന സൈനികര്‍ക്കു ഐക്യദാര്‍ഢ്യം; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് ദേശീയ ഹോക്കി ടീം നായകന്‍ പിആര്‍ ശ്രീജേഷ്

രാജ്യത്തെ സംരക്ഷിക്കാനായി സൈനികര്‍ അതിര്‍ത്തികളില്‍ ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനോടു പോരാടുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ക്കാരെ നിരാശരാക്കാതിരിക്കാൻ ഞങ്ങള്‍ ശ്രമിക്കും- ശ്രീജേഷ് പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്ത്യക്കായി പോരാടുന്ന സൈനികര്‍ക്കു ഐക്യദാര്‍ഢ്യം; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് ദേശീയ ഹോക്കി ടീം നായകന്‍ പിആര്‍ ശ്രീജേഷ്

ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ ഹോക്കി ടീം നായകന്‍ പിആര്‍ ശ്രീജേഷ്. അടുത്ത മാസം മലേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സൈനികര്‍ക്കുവേണ്ടി പാക്കിസ്ഥാനെ പരാജയപ്പെടുത്തുമെന്ന് മലയാളികൂടിയായ ശ്രീജേഷ് പറഞ്ഞു. ഒക്ടോബര്‍ 20 മുതല്‍ 30 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുന്നത്.

ഒത്തിരി ആവേശം നിറഞ്ഞ മത്സരമാകും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കാന്‍ പോകുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ഈ കളിയില്‍ ഇന്ത്യന്‍ ടീം നൂറുശതമാനം കഴിവ് പുറത്തെടുക്കും. രാജ്യത്തെ സംരക്ഷിക്കാനായി സൈനികര്‍ അതിര്‍ത്തികളില്‍ ജീവന്‍ ത്യജിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനോടു പോരാടുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ക്കാരെ നിരാശരാക്കാതിരിക്കാ ഞങ്ങള്‍ ശ്രമിക്കും- ശ്രീജേഷ് പറഞ്ഞു.

റാങ്കിംഗില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നിലാണെന്നും മികച്ച ടീമുകളുമായി കളിച്ച പരിചയം ഇന്ത്യക്കുണ്ടെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 23ന് റൗണ്ട് റോബിന്‍ മത്സരത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേടിരുന്നത്. മത്സരത്തിന് മുന്നോടിയായി ബംഗളൂരുവില്‍ പരിശീനത്തിലാണ് ശ്രീജേഷും സംഘവും.

Read More >>