കൊല്ലാതെ കൊല്ലുന്ന അസോള്‍ട്ട് റൈഫിളുകള്‍

ജര്‍മന്‍ സ്വേച്ഛാധിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലറാണ് അസോൾട്ട് റൈഫിള്‍ എന്ന വാക്ക് തോക്കുകളുമായി ബന്ധിപ്പിച്ചു തുടങ്ങിയത്.

കൊല്ലാതെ കൊല്ലുന്ന അസോള്‍ട്ട് റൈഫിളുകള്‍

ഉപയോഗിക്കുന്ന ആളിന്റെ ആവശ്യത്തിനും താല്പര്യത്തിനുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന തോക്കുകളാണ്  അസോൾട്ട് റൈഫിളുകള്‍. രണ്ടാം ലോക മഹായുദ്ധ സമയത്താണ് ആദ്യമായി അസോൾട്ട് റൈഫിൾ ഉപയോഗിക്കപ്പെടുന്നത്. ജർമ്മൻകാരാണ് അസോൾട്ട് റൈഫിൾ എന്ന ആശയം പ്രാവർത്തികമാക്കിയത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷവും  പാശ്ചാത്യ രാജ്യങ്ങള്‍ അസോൾട്ട് റൈഫിൾ എന്ന ആശയത്തെ അംഗീകരിക്കാന്‍ മടിച്ചു നിന്നുവെങ്കിലും ഇരുപതാം നൂറ്റണ്ടിനിപ്പുറം ലോകത്തെ മിക്ക രാജ്യങ്ങളുടെയും മുഖമുദ്രയായി ഈ ആയുധങ്ങള്‍ മാറി.


ജര്‍മന്‍ സ്വേച്ഛാധിപതിയായ അഡോള്‍ഫ് ഹിറ്റ്‌ലറാണ് അസോൾട്ട് റൈഫിള്‍ എന്ന വാക്ക് തോക്കുകളുമായി ബന്ധിപ്പിച്ചു തുടങ്ങിയത്.

രണ്ടാം ലോകമഹായുദ്ധത്തിനിടെ മിക്ക ആക്രമണങ്ങളും 400 മീറ്ററിനകത്താണ് നടന്നത്. അതുകൊണ്ട് തന്നെ അന്നുണ്ടായ എല്ലാ ആക്രമണ- പ്രത്യാക്രമണങ്ങളും അതീവ ശക്തിയുള്ളതായിരുന്നു. പലപ്പോഴും 'ആയുധങ്ങള്‍' അത് ഉപയോഗിക്കുന്നവരുടെ കൈയ്യില്‍ നിന്നില്ല. ഈ പ്രശ്നം ഒഴിവാക്കാനാണ്  ഒരു സബ് മെഷീൻഗണ്ണിന്റെ ശക്തിയും റൈഫിളിന്റെ പരിധിയും ചേരുന്ന ഒരു തോക്ക് വികസിപ്പിക്കാനുള്ള ശ്രമം ജർമ്മൻകാർ തുടങ്ങിയത്.

ഇതിനായി അവർ 7.92x57mm കാട്രിഡ്ജ് 7.92x33mmമായി ചുരുക്കുകയും ഭാരം കുറഞ്ഞ വെടിയുണ്ട ഉപയോഗിക്കുകയും ചെയ്തു. ദൂരപരിധി ചെറുതായിരുന്നെങ്കിലും നിയന്ത്രാണാധീനമായി പ്രവർത്തിക്കുന്ന എസ്റ്റിജി 44 അങ്ങനെ രൂപപ്പെട്ടു.

എസ്ടിജി44 (STG44) തോക്കുകളെയാണു പൊതുവേ ആദ്യത്തെ അസോൾട്ട് റൈഫിളുകള്‍ എന്ന് കണക്കാക്കുന്നത്. എസ്ടിജി44 മായി സാമ്യതയുള്ള തോക്കുകളാണ് ഇന്നത്തെയെല്ലാ  അസോൾട്ട് റൈഫിളുകളും..

ലോകോത്തര നിലവാരമുള്ള 10 അസോള്‍ട്ട് റൈഫിളുകളെ ഇവിടെ പരിചയപ്പെടുത്തുന്നു

എകെ 47 (AK 47)

എഫ്എന്‍ സ്കാര്‍ (FN SCAR)

എസിആര്‍ (ACR - ADAPTIVE COMBAT RIFLE)

എകെ 74 (AK 74)

ഹെക്ലര്‍ ആന്‍ഡ്‌ കോച്ച് ജി36 ( HECKLER AND KOCH G36  )

സ്റ്റെയര്‍ ആഗ് (STEYR AUG)

ഗലില്‍ (GALIL)

ഫമാസ് (FAMAS)

എം4എ1 (M4A1)

എകെ 101 (AK 101)

https://youtu.be/3EG59Zb_GUY