അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; ജനങ്ങള്‍ക്ക് വിശ്വാസം ഹിലരിയെ

ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രാജ്യത്തിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ഹിലരിക്ക് സാധിക്കുമെന്ന് സര്‍വ്വെ സൂചിപ്പിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ്; ജനങ്ങള്‍ക്ക് വിശ്വാസം ഹിലരിയെ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ വിശ്വാസം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണെയാണെന്ന് സര്‍വ്വേ. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രാജ്യത്തിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിവിധ തരത്തിലുള്ള പ്രശ്നങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ ഹിലരിക്ക് സാധിക്കുമെന്ന് സര്‍വ്വെ സൂചിപ്പിക്കുന്നു.

അസ്സോസ്സിയേറ്റ് പ്രസ് ജിഎഫ്‌കെയാണ് സര്‍വ്വെ നടത്തിയത്. ആരോഗ്യം രാജ്യസുരക്ഷ, അന്താരാഷ്ട്ര വാണിജ്യം, സുപ്രിം കോടതിയിലെ ഒഴിവുകള്‍ നികത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ ട്രപിനേക്കാള്‍ ഹിലരിക്ക് സാധിക്കുമെന്ന് സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു.

രാജ്യ സുരക്ഷയുടെകാര്യത്തില്‍ 40 ശതമാനം ആളുകള്‍ ഹിലരിയെ പിന്‍തുണയ്ക്കുമ്പോള്‍ 37 ശതമാനം ആളുകളാണ് ട്രംപിന് അനുകൂലമായിട്ടുള്ളത്. എന്നാല്‍ തൊഴില്‍ നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഹിലരിയെക്കാള്‍ ഒരുപടി മുന്നിലാണ് ട്രംപ്. അതേസമയം ആഗോള വിഷയങ്ങളില്‍ അമേരിക്കയ്ക്കുള്ള പ്രധാന്യത്തെ ഇരുവരുടെയും അനുയായികള്‍ ഒരേപോലെയാണ് നോക്കിക്കാണുന്നത്.

Read More >>