ബിജെപി ദേശീയ കൗൺസിൽ സമ്മേളനം: കണ്ണൂരിലും മാഹിയിലും കനത്ത ജാഗ്രതാ നിർദേശം

ബിജെപി പ്രവർത്തകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുനേരെയോ വാഹനങ്ങളിൽ നിന്നോ അക്രമമോ കല്ലേറോ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ പോലീസ് പരമാവധി ശ്രദ്ധപുലർത്തുന്നുണ്ട്.

ബിജെപി ദേശീയ കൗൺസിൽ സമ്മേളനം: കണ്ണൂരിലും മാഹിയിലും കനത്ത ജാഗ്രതാ നിർദേശം

കണ്ണൂർ: കോഴിക്കോട് ബിജെപി ദേശീയ കൗൺസിൽ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലും മാഹിയിലും കനത്ത ജാഗ്രതാ നിർദ്ദശം. ജില്ലാ പോലീസ് മേധാവിയാണു ജാഗ്രതാ നിർദ്ദേശം നൽകയത്. സമ്മേളനത്തിൽ പങ്കെടുക്കാനായി ജില്ലയിൽ നിന്നും കോഴിക്കോട്ടേക്കു പോകുന്ന ബിജെപി പ്രവർത്തകർക്കും വാഹനങ്ങൾക്കും സുരക്ഷ ഉറപ്പു വരുത്താൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. കണ്ണൂർ ജില്ലയിൽ നിലനിൽക്കുന്ന ബിജെപി-സിപിഐഎം സംഘർഷങ്ങളെത്തുടർന്നാണു നടപടി. സംഘർഷം ശക്തമായ പയ്യന്നൂർ, ഇരിട്ടി, തലശേരി മേഖലകളിൽ അതീവ ജാഗ്രതയാണു പോലീസ് പുലർത്തുന്നത്.

ബിജെപി പ്രവർത്തകർ സഞ്ചരിക്കുന്ന വാഹനങ്ങൾക്കുനേരെയോ വാഹനങ്ങളിൽ നിന്നോ അക്രമമോ കല്ലേറോ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ പോലീസ് പരമാവധി ശ്രദ്ധപുലർത്തുന്നുണ്ട്. ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ബസുകളും വാനുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് പ്രവർത്തകരുമായി കോഴിക്കോട്ടേക്ക് നീങ്ങുന്നത്.
കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ മാഹി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേരളാ അതിർത്തിയോടു ചേർന്ന അഴിയൂരിൽ കഴിഞ്ഞ ദിവസം ബിജെപി-സിപിഐഎം സംഘർഷമുണ്ടായ സാഹചര്യത്തിൽ ഈ മേഖലയിൽ കൂടുതൽ സേനയെ നിയോഗിച്ചിട്ടുണ്ട്.

Read More >>