പുരുഷനും വേണം ആരോഗ്യം

പുരുഷന്മാര്‍ അവരുടെ ശരീരത്തിന് അനുയോജ്യമായ പരിപാലനരീതികള്‍ കൈക്കൊള്ളണ്ടതുണ്ട്. ശരീരഭാരം നിലനിര്‍ത്തുന്നതിനും, പുരുഷജന്യമായ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും വേണ്ടിയാണിത്‌.

പുരുഷനും വേണം ആരോഗ്യം

പുരുഷനും സ്ത്രീയും ശാരീരികമായും മാനസികമായും വളരെ വിഭിന്നത പുലര്‍ത്തുന്നവരാണ്. അവരുടെ ഭക്ഷണരീതികള്‍ക്കും താല്‍പര്യങ്ങള്‍ക്കും പോലുമുണ്ടാകും ഈ വ്യതിയാനം.

താരതമേന്യ ലോലമായ ശരീരഘടനയുടെ ആരോഗ്യം സ്ത്രീകള്‍ എങ്ങനെയാണോ തങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത്, അത് പോലെ തന്നെ പുരുഷന്മാര്‍ അവരുടെ ശരീരത്തിന് അനുയോജ്യമായ പരിപാലനരീതികള്‍ കൈക്കൊള്ളണ്ടതുണ്ട്. ശരീരഭാരം നിലനിര്‍ത്തുന്നതിനും, പുരുഷജന്യമായ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും വേണ്ടിയാണിത്‌.


കുടുംബത്തിലുള്ളവര്‍ക്ക് എല്ലാം ഒരു പോലെയുള്ള പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പ് വരുത്തുമ്പോള്‍, ഇവ കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പുരുഷന്‍മാരുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്.

1) കല്ലുമേക്കായ:

കല്ലുമേക്കായയില്‍ ധാരാളമായി സിങ്ക് എന്ന ലോഹധാതകം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്‍റെ മൃതകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുവാന്‍ സഹായിക്കുന്നു. ഇത് പ്രോസ്റ്റെറ്റ് ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ഇടയാക്കുന്നു. കല്ലുമേക്കായയില്‍ മാത്രമല്ല, കടല്‍ ജീവികളില്‍ ഭക്ഷണയോഗ്യമായവയും ഏറെ ആരോഗ്യദായകമാണ്.


2) പഴം:

ശരീരക്ഷീണമകറ്റാന്‍ ഏറ്റവും ഉത്തമമായ ഒറ്റമൂലിയാണ് പഴം. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തയോട്ടം സുഗമമാക്കുന്നു, എന്ന് മാത്രമല്ല, ഹൃദയസ്പന്ദനം ക്രമീകരിക്കുവാനും ഇത് സഹായകരമാണ്. ഇതെല്ലാം സ്ട്രോക്ക് ഉണ്ടാക്കാനുള്ള സാധ്യതകളെ ഇല്ലാതാകുന്നു.
പഴം കഴിക്കുന്നത്‌ കൊണ്ട് ശരീരത്തിന്റെ രോഗപ്രതിരോധശക്തിയും വര്‍ധിക്കുന്നു. വിറ്റാമിന്‍ B6 ഇതില്‍ അടങ്ങിയിട്ടുള്ളത് കൊണ്ടാണിത്. പഴം കഴിക്കുമ്പോള്‍, ദഹനപ്രക്രിയ സുഗമമാകുന്നത് വഴി ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടത്തപ്പെടുന്നു.

പാല്‍, തക്കാളി, ഓറഞ്ച് ജ്യൂസ്‌ എന്നിവയിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് പുരുഷാരോഗ്യത്തിന് അത്യന്താപേക്ഷികമാണ് എന്ന് മനസിലാക്കുക.

3) മത്സ്യം:

ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ഭക്ഷിക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് അലിഞ്ഞു ഇല്ലാതെയാകും. ഹൃദയാഘാതത്തിന് കാരണമാകുന്ന കോളസ്ട്രോള്‍ ഇല്ലാതാക്കാന്‍ ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ധാരാളമായി കഴിക്കുക. കൊഴുപ്പില്ലാത്ത രീതിയില്‍ പാകം ചെയ്ത മത്സ്യം വേണം കഴിക്കാന്‍.

കൂടാതെ മത്സ്യത്തില്‍ വിറ്റാമിന്‍ D യും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിനും, സന്ധിവേദന ഇല്ലാതാക്കാനും ഇത് സഹായകരമാണ്.

4) ചോക്ലേറ്റ് മില്‍ക്ക്:

ക്ഷീണവും അലസതയും അനുഭവപ്പെടുമ്പോള്‍ സാധാരണയായി ചായയും കാപ്പിയും കുടിക്കുന്ന പതിവുണ്ടോ? എങ്കില്‍, അതിന് പകരമായി ചോക്ലേറ്റ് അടങ്ങിയ പാനീയങ്ങള്‍ കഴിക്കാന്‍ ശ്രമിക്കു. ഇത് നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത പകര്‍ന്നു തരും എന്ന് മാത്രമല്ല, ശരീരത്തില്‍ നിന്നും നഷ്ടമായ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കഴിവതും മധുരം ചേര്‍ക്കാതെ വേണം ഈ പാനീയങ്ങള്‍ ഭക്ഷിക്കാന്‍.

Story by