തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുവാനുള്ള തീരുമാനം കൈക്കൊണ്ടത്.

തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ മേഖലകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുവാനുള്ള തീരുമാനം കൈക്കൊണ്ടത്.

Read More >>