ഹരീഷ് വാസുദേവനെ തുറന്ന കോടതിയിൽ ജസ്റ്റിസ് പി ഉബൈദ് നിർത്തിപ്പൊരിച്ചു, ഒടുവിൽ ഫേസ് ബുക്കിൽ നിരുപാധികം മാപ്പപേക്ഷ

ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിനാണ് പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പൊന്നാനിക്കാരൻ അഹമ്മദു മകൻ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് പരിഗണിച്ചത്. ഹരീഷ് വാസുദേവന്റെ സ്ഥാപനമാണ് വക്കാലത്ത് ഫയൽ ചെയ്തത്. സർക്കാരിനു വേണ്ടി അഡ്വ സാജുവും ഹാജരായി

ഹരീഷ് വാസുദേവനെ തുറന്ന കോടതിയിൽ ജസ്റ്റിസ് പി ഉബൈദ് നിർത്തിപ്പൊരിച്ചു, ഒടുവിൽ ഫേസ് ബുക്കിൽ നിരുപാധികം മാപ്പപേക്ഷ

ശിശു പീഡനക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയ്ക്ക് വക്കാലത്തെടുത്ത ശേഷം ജാമ്യമനുവദിച്ച ഹൈക്കോടതി ജഡ്ജിയെ ആക്ഷേപിച്ച് ഫേസ് ബുക്കിൽ പ്രതികരിച്ച സോഷ്യൽ മീഡിയാ ആക്ടിവിസ്റ്റ് അഡ്വ. ഹരീഷ് വാസുദേവന് ജസ്റ്റിസ് പി ഉബൈദിന്റെ രൂക്ഷ വിമർശനം. കരഞ്ഞുവിളിച്ച് ജാമ്യം വാങ്ങിപ്പോയ ശേഷം പുറത്തിറങ്ങി ഇത്തരം കമന്റുകൾ പ്രസിദ്ധീകരിക്കുന്നത് മറ്റുളളവരൊക്കെ പൊട്ടന്മാരാണെന്നു കരുതിയാണോ എന്നായിരുന്നു ജസ്റ്റിസ് ഉബൈദിന്റെ ചോദ്യം. ജഡ്ജിയുടെ പരസ്യശകാരത്തിന് വിധേയനായ ഹരീഷ് തന്റെ ഫേസ് ബുക്ക് പേജിൽ പരസ്യമായ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചു.


harish

ഹരീഷിന്റെ മാപ്പപേക്ഷ
ഞാൻ കൂടി അംഗമായ ഓഫീസിൽ നിന്ന് എന്റെകൂടി വക്കാലത്തോടെ ഫയൽ ചെയ്ത ഒരു ജാമ്യ അപേക്ഷയിന്മേൽ ബഹു.ഹൈക്കോടതിയിൽ നടന്ന വാദത്തെപ്പറ്റിയും വിധിതീർപ്പിനെപ്പറ്റിയും ഞാൻ ഫേസ്‌ബുക്കിൽ ഒരു കമന്റ് ഇട്ടിരുന്നു. വസ്തുതകളോ ക്രിമിനൽ നിയമവശമോ പരിശോധിക്കാതെ ആണ് ഞാൻ കമന്റ് ഇട്ടത് എന്ന് ബോധ്യമായപ്പോൾ ഒരു മണിക്കൂറിനകം ആ കമന്റ് നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ അതിന്റെ സ്‌ക്രീൻ ഷോട്ട് ഇപ്പോഴും പ്രചരിക്കുന്നതായി അറിഞ്ഞു.

ഞാൻ ചെയ്ത പ്രസ്തുത പ്രവർത്തി വസ്തുതാപരമായും നിയമപരമായും ആലോചനയില്ലാതെ ചെയ്തതാണ്. അത് എന്റെ മാത്രം തെറ്റാണ്. ഇതുമൂലം ബഹുമാനപ്പെട്ട ഹൈക്കോടതിയ്‌ക്കോ സർക്കാർ അഭിഭാഷകർക്കോ മറ്റു അഭിഭാഷക സുഹൃത്തുക്കൾക്കോ ബന്ധപ്പെട്ട മറ്റാർക്കെങ്കിലുമോ ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു.

ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിനാണ് പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പൊന്നാനിക്കാരൻ അഹമ്മദു മകൻ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് പരിഗണിച്ചത്. ഹരീഷ് വാസുദേവന്റെ സ്ഥാപനമാണ് വക്കാലത്ത് ഫയൽ ചെയ്തത്. സർക്കാരിനു വേണ്ടി അഡ്വ സാജുവും ഹാജരായി.

എന്നാൽ, ഇക്കാര്യങ്ങളൊക്കെ വളച്ചൊടിച്ചാണ് പിറ്റേന്ന് ഹരീഷ് വാസുദേവൻ ഫേസ് ബുക്കിൽ പ്രതികരിച്ചത്. പത്തു വയസുളള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഒരാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഉബൈദിന്റെ കോടതിയിൽ വന്നുവെന്നും ഗവ. അഭിഭാഷകൻ എതിർത്ത് ഒന്നും മിണ്ടാത്തതുകൊണ്ട് കോടതി ജാമ്യം അനുവദിച്ചുവെന്നുമൊക്കെയാണ് ഹരീഷ് എഴുതിയത്.

എന്നാൽ പബ്ലിക് പ്രോസിക്യൂട്ടർ ജാമ്യാപേക്ഷയെ എതിർക്കുകയും ഹീനമായ കുറ്റകൃത്യമായതിനാൽ ജാമ്യം നിഷേധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ വാദം തളളിയ കോടതി 2016 ജൂൺ 10 മുതൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ് എന്ന വസ്തുത പരിഗണിച്ച്  കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കാമെന്നുമുളള നിലപാടാണ് സ്വീകരിച്ചത്.

ഇക്കാര്യങ്ങൾ ബോധ്യമുളള മറ്റ് അഭിഭാഷകർ ഹരീഷിന്റെ ഫേസ് ബുക്ക് പ്രതികരണത്തോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഹരീഷ് ഉൾപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലും രൂക്ഷമായ വിമർശനമുയർന്നു. എന്നാൽ അതിനോടൊന്നും പ്രതികരിക്കാനോ ഏതു സാഹചര്യത്തിലാണ് തന്റെ പ്രതികരണമുണ്ടായത് എന്നു ബോധ്യപ്പെടുത്താനോ ഹരീഷ് തയ്യാറായതുമില്ല. ഇതേ തുർന്ന് ഹരീഷിനെതിരെ ബാർ കൌൺസിലിൽ പരാതി നൽകാനും ഒരു വിഭാഗം അഭിഭാഷകർ തീരുമാനിച്ചു.

ഇതിനിടെയാണ് ജസ്റ്റിസ് പി ഉബൈദ് ഹരീഷിനെ പരസ്യമായി ശകാരിച്ചത്. ഏതായാലും മാപ്പപേക്ഷയോടെ കാര്യങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഹരീഷും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും.

Read More >>