ഹരി പത്തനാപുരത്തിന്റെ ജ്യോതിഷക്കഥ കാണിപ്പയ്യൂരിനു സമ്മാനിച്ചു മനോരമ, ഡെസ്കിൽ പ്രതിഷേധമറിയിച്ചിട്ടും ക്രെഡിറ്റു കൊടുക്കാൻ മനസില്ല

"വിശ്വാസം, അതല്ല എല്ലാം" എന്ന പുസ്തകത്തിൽ ഹരി പത്തനാപുരമെഴുതിയ ജ്യോതിഷത്തട്ടfപ്പു കഥകളുടെ പിതൃത്വം കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിയ്ക്കു നൽകി മനോരമ. "വിശ്വസിച്ചാലും ഇല്ലെങ്കിലും: യമരാജന്റെ ദണ്ഡ്" എന്ന തലക്കെട്ടിൽ മനോരമ വെബ് എഡിഷൻ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മറിമായം.

ഹരി പത്തനാപുരത്തിന്റെ ജ്യോതിഷക്കഥ കാണിപ്പയ്യൂരിനു സമ്മാനിച്ചു മനോരമ, ഡെസ്കിൽ പ്രതിഷേധമറിയിച്ചിട്ടും ക്രെഡിറ്റു കൊടുക്കാൻ മനസില്ല

"വിശ്വാസം, അതല്ല എല്ലാം" എന്ന പുസ്തകത്തിൽ ഹരി പത്തനാപുരമെഴുതിയ ജ്യോതിഷത്തട്ടfപ്പു കഥകളുടെ പിതൃത്വം കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിയ്ക്കു നൽകി മനോരമ. "വിശ്വസിച്ചാലും ഇല്ലെങ്കിലും: യമരാജന്റെ ദണ്ഡ്" എന്ന തലക്കെട്ടിൽ മനോരമ വെബ് എഡിഷൻ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മറിമായം. ഗ്രന്ഥകാരൻ നേരിട്ടു പരാതിപറഞ്ഞിട്ടും കഥയുടെ ക്രെഡിറ്റ് കഥാകാരനു കൊടുക്കാൻ ന്യൂസ് ഡെക്സ് തയ്യാറായിട്ടില്ല. തിരുത്തിയ വാർത്തയിലും "മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ ജ്യോതിഷൻ" എന്നാണ് കഥാകാരനു ക്രെഡിറ്റ്.


[caption id="attachment_41537" align="aligncenter" width="640"]hari pathanapuram kanippayyoor ആദ്യം കാണിപ്പയ്യൂരിന് ക്രെഡിറ്റ്, പരാതിയ്ക്കു ശേഷം ഹരി പത്തനാപുരത്തിന്[/caption]

യമരാജ ദണ്ഡിന്റെ പേരിൽ ഒരു ജ്യോതിഷൻ നടത്തിയ തട്ടിപ്പിനെക്കുറിച്ച് "വിശ്വാസം, അതല്ല എല്ലാം" എന്ന പുസ്തകത്തിൽ ഹരി വിവരിച്ചിട്ടുണ്ട്. കാൻസർ ബാധിച്ചു മരിച്ച ഒരാളിന്റെ ഭാര്യയാണ് ജ്യോതിഷിയുടെ തട്ടിപ്പിൽ വീണത്. ഭര്‍ത്താവിന്റെ ആത്മാവ് കൊണ്ടുപോകാന്‍ വന്ന സമയത്ത് യമരാജന്‍ അദ്ദേഹത്തിന്റെ ദണ്ഡ് നിങ്ങളുടെ വീട്ടില്‍ മറന്നുവച്ചു. കൃത്യം ഒരു വര്‍ഷത്തിനുശേഷം യമരാജന്‍ ദണ്ഡ് എടുക്കാന്‍ വീണ്ടുമെത്തുമ്പോൾ വീട്ടിൽ വീണ്ടുമൊരു മരണം നടക്കുമെന്നുമായിരുന്നു ജ്യോത്സ്യന്റെ പ്രവചനം. മരണം ഒഴിവാക്കാനുളള പ്രതിവിധിയും നിർദ്ദേശിച്ചു ‘യമരാജന്‍ ഇങ്ങോട്ടു വരുന്നതിനു മുന്‍പ് ഹോമം നടത്തി ആ ദണ്ഡ് യമലോകത്തേക്ക് അയയ്ക്കണം. അതിന് അറുപതിനായിരം രൂപ ചെലവാകും.’

അറുപതിനായിരം രൂപ ചെലവിൽ ഹോമം നടത്തിയ ഇവർ ഇതേ തട്ടിപ്പിന് വിധേയയായ മറ്റൊരു സ്ത്രീയെയും കാണാനിടയായി എന്നും അപ്പോഴാണ് തട്ടിപ്പു മനസിലായതെന്നുമാണ് കഥയുടെ പരിണാമഗുപ്തി. താനെഴുതിയ ഈ കഥ കാണിപ്പയ്യൂരിന്റെ തലയിൽ വെച്ചുകൊടുക്കേണ്ട കാര്യമുണ്ടോയെന്നാണ് ഹരി പത്തനാപുരം ചോദിക്കുന്നത്. സൈറ്റിൽ ഈ പരാമർശം കണ്ടതിനെ തുടർന്ന് മനോരമയുടെ ഡെസ്കിൽ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. അപ്പോൾ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിയുടെ സ്ഥാനത്ത് ഹരി പത്തനാപുരം എന്നു തിരുത്തി. എന്നിട്ടും കഥയുടെ ക്രെഡിറ്റ് ഹരിയ്ക്കു നൽകാൻ ഡെസ്ക് തയ്യാറായിട്ടില്ല. മധ്യതിരുവിതാംകൂറിലെ ഒരു പ്രമുഖ ജ്യോതിഷനാണ് ഈ കഥ പറഞ്ഞത് എന്നാണ് ഇപ്പോഴും സൈറ്റിലെ പരാമർശം.

[caption id="attachment_41538" align="aligncenter" width="640"]hari pathanapuram kanippayyoor വനിതയിലൊക്കെ ഇക്കഥയുടെ പിതാവ് കാണിപ്പയ്യൂരാണ്. പിന്നെങ്ങനെ                                                                                 മനോരമ പൂർണമായി തിരുത്തും?[/caption]

തന്റെ പുസ്തകത്തിലുളള മറ്റു കഥകളുടെയും പിതൃത്വം കാണിപ്പയ്യൂരിന് മനോരമ കുടുംബത്തിൽനിന്നിറങ്ങുന്ന വനിത നേരത്തെ തന്നെ ചാർത്തിയിട്ടുണ്ടെന്നും ഹരി പത്തനാപുരം പറയുന്നു.

Read More >>