കയ്യക്ഷരം നോക്കി ആരോഗ്യമറിയാം, സ്വഭാവവും!

ഗ്രാഫോളജിയുടെ മേഖലയിലെ വിപുലമായ പുരോഗതി വഴി കയ്യക്ഷരം നോക്കി വിവിധങ്ങളായ രോഗങ്ങളുടെ ആരംഭഘട്ടം കണ്ടെത്താന്‍ സാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

കയ്യക്ഷരം നോക്കി ആരോഗ്യമറിയാം, സ്വഭാവവും!

കയ്യക്ഷരം അടിസ്ഥാനപ്പെടുത്തിയുള്ള പഠന ശാസ്ത്രത്തിന് അരിസ്റ്റോട്ടിലിന്റെ കാലത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും മറ്റുമാണ് പ്രധാനമായും ഈ ശാസ്ത്രം പഠനവിഷയമാക്കിയിരുന്നത്.

നമ്മുടെ വിരലുകളുടെ ചലനത്തെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. എഴുതുന്നത് ബോധപൂർവ്വമാണെങ്കിലും, വിരലുകളുടെ ചലനം തലച്ചോറിൽ സെറ്റ് ചെയ്തിട്ടുള്ള പാറ്റേണിൽ മാത്രമായിരിക്കും നടക്കുക. ഒരാളുടെ കയ്യക്ഷരം അയാളുടെ മനോനിലയ്ക്ക് അനുസൃതമായി മാറുന്നതും അതുകൊണ്ടാണ്.


ഗ്രാഫോളജിയുടെ മേഖലയിലെ വിപുലമായ പുരോഗതി വഴി കയ്യക്ഷരം നോക്കി വിവിധങ്ങളായ രോഗങ്ങളുടെ ആരംഭഘട്ടം കണ്ടെത്താന്‍ സാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
സ്ക്രീസോഫ്രീനിയ,ടാര്‍ഡൈവ് ഡിസ്കിനേഷ്യ, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് കൈകകളെ പൂര്‍ണ്ണമായി നിയന്ത്രിച്ച് നിര്‍ത്താനുള്ള വിഷമമുണ്ടാകും.ഇത് അവരുടെ കയ്യക്ഷരത്തെ മൊത്തത്തില്‍ സ്വാധീനിക്കും. ചെറിയ വിറയലോട് കൂടിയുള്ള കയ്യക്ഷരം ആയിരിക്കും ഇത്തരക്കാര്‍ക്കുണ്ടാകുക.[caption id="attachment_42403" align="aligncenter" width="513"]ReaganBefore റൊണാള്‍ഡ്‌ റീഗന്‍റെ കയ്യക്ഷരം അല്‍ഷിമേഴ്സ് ബാധിതനാകുന്നതിന് മുന്‍പ്[/caption]

[caption id="attachment_42404" align="aligncenter" width="509"]റൊണാള്‍ഡ്‌ റീഗന്‍റെ കയ്യക്ഷരം, അല്‍ഷിമേഴ്സ് ബാധിതനായതിന് ശേഷം റൊണാള്‍ഡ്‌ റീഗന്‍റെ കയ്യക്ഷരം, അല്‍ഷിമേഴ്സ് ബാധിതനായതിന് ശേഷം[/caption]

കയ്യക്ഷരം നോക്കി ഒരു സ്ത്രീ ഗര്‍ഭിണി ആണോ എന്ന് മനസിലാക്കാനാവുമെന്ന് ഈ ശാസ്ത്രംപറയുന്നു.

ഗര്‍ഭധാരണത്തിന് ഏകദേശം 72 മണിക്കൂറിന് ശേഷം കയ്യക്ഷരത്തില്‍ 'പ്രെഗ്നന്‍സി സ്പോട്ടുകള്‍' കണ്ടെത്താനാവുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

ഇംഗ്ലീഷ് വാക്കുകള്‍എഴുതുമ്പോള്‍, a, o അക്ഷരങ്ങളുടെ മധ്യഭാഗത്തായി ഈ സ്പോട്ട് കണ്ടെത്താനാവും. ‘p', ‘f', ‘g',‘y'എന്നീ അക്ഷരങ്ങളുടെ വള്ളി അല്ലെങ്കില്‍ ലൂപ്പ് വിശകലനം ചെയ്തും കണ്ടെത്താം. കുട്ടി പെണ്ണാണെങ്കില്‍ അക്ഷരങ്ങളുടെ ലൂപ്പ് ഇടത്തോട്ടായിരിക്കുമത്രേ.
ഒരാളുടെ കയ്യക്ഷരം നോക്കി അയാള്‍ സന്തോഷമുള്ള അവസ്ഥയിലാണോ, സന്താപത്തിലാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ആളുകള്‍ സന്തോഷത്തിലായിരിക്കുമ്പോള്‍ അവരുടെ എഴുത്തിന് ഒരു മനോഹാരിതയുണ്ടാകും. ഇത് കയ്യക്ഷരത്തില്‍ വ്യക്തമായി തിരിച്ചറിയാന്‍ സാധിക്കും.ഉദ്ദാഹരണത്തിന്, സന്തോഷമുള്ള മാനസികാവസ്ഥയില്‍ എഴുതുന്ന ഇംഗ്ലീഷ് അക്ഷരം t യില്‍ മുകളില്‍, കുറുകെയുള്ള വര ഇടത് നിന്ന് വലത് വശത്തേക്ക് മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കും. ഇത് ശുഭാപ്തിവിശ്വാസത്തെ കാണിക്കുന്നതാണ്.

വലത്തേക്ക് ചരിച്ചെഴുതുന്നവര്‍ ആത്മവിശ്വാസം കൂടുതല്‍ ഉള്ളവരാണ്എന്നും, ഇടത്തേക്ക് ചരിവില്‍ എഴുതുന്നവര്‍ കഠിനാധ്വാനികളാണേന്നും ഗ്രാഫോളോജിസ്റ്റുമാര്‍ പറയുന്നു. നേരെ എഴുതുന്നവര്‍ പൊതുവേ പരുക്കമായ സ്വഭാവം ഉള്ളവരായിരിക്കുമത്രേ.

ഒരാളുടെ കയ്യക്ഷരത്തില്‍ നിന്നും ജീവിതത്തോടുള്ള സമീപനം, സ്വഭാവം എന്നിവയെല്ലാം നിര്‍ണ്ണയിക്കുവാന്‍ കഴിയുന്നതാണ്.Story by