പ്രഭാതങ്ങള്‍ തടസ്സമില്ലാത്തവയാകണം..

വയറൊഴിയാത്ത ഒരു ദിവസം അസ്വസ്ഥതകളുടെ ദിവസമായി മാറും എന്നുള്ളതില്‍ തര്‍ക്കമില്ല. തുടര്‍ന്ന്‍ ദേഷ്യം, തലവേദന തുടങ്ങിയ നെഗറ്റീവിറ്റിയുടെ പ്രവാഹവുമായി. അത് നിങ്ങളുടെ ദിവസം നശിപ്പിക്കും എന്ന് മാത്രമല്ല, നിങ്ങളോട് ബന്ധപ്പെട്ട മറ്റുള്ളവരുടെ ദിവസം കൂടി ഈ സ്വഭാവങ്ങള്‍ അവതാളത്തിലാക്കും.

പ്രഭാതങ്ങള്‍ തടസ്സമില്ലാത്തവയാകണം..

ഒരു ദിവസം ആരംഭിക്കുന്നത് പ്രാഥമിക കൃത്യനിര്‍വ്വഹണത്തിലൂടെയാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല. എന്നാല്‍ വയര്‍ ശരിയായി ശുചീകരിക്കപ്പെട്ടതല്ലെങ്കില്‍  ആ ദിവസം മുഴുവന്‍ പോയിക്കിട്ടും എന്ന് പറയേണ്ടതില്ലെലോ. എത്ര ശ്രമിച്ചിട്ടും, മലശോധന ശരിയായില്ലെങ്കില്‍ ശാരീരികമായ അസ്വസ്ഥതകള്‍ അവിടെ ആരംഭിക്കുകയായി.

വയറൊഴിയാത്ത ഒരു ദിവസം അസ്വസ്ഥതകളുടെ ദിവസമായി മാറും എന്നുള്ളതില്‍ തര്‍ക്കമില്ല. തുടര്‍ന്ന്‍ ദേഷ്യം, തലവേദന തുടങ്ങിയ നെഗറ്റീവിറ്റിയുടെ പ്രവാഹവുമായി. അത് നിങ്ങളുടെ ദിവസം നശിപ്പിക്കും എന്ന് മാത്രമല്ല, നിങ്ങളോട് ബന്ധപ്പെട്ട മറ്റുള്ളവരുടെ ദിവസം കൂടി ഈ സ്വഭാവങ്ങള്‍  അവതാളത്തിലാക്കും.


ഇതിനെ എങ്ങനെ അതിജീവിക്കാം? സുഗമമായ ശോധനയ്ക്ക് പാലിക്കാവുന്ന ചില ആഹാരക്രമങ്ങള്‍ ഉണ്ട്.

1) നാരുകള്‍:

fibre

നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുന്നതാണ് വയറൊഴിയാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. പേശികളുടെയും, ചെറുകുടലിന്‍റെയും ചലനങ്ങള്‍ സുഗമമാക്കുന്നതിന് നാരുകള്‍ സഹായിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കുന്നതിന് ഏറ്റവും പ്രയോജനം ചെയ്യുന്നു. ബ്രോക്കോളി, ഉരുളന്‍ക്കിഴങ്ങ്‌, കാരറ്റ്, മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍, അപ്പിള്‍ തുടങ്ങിയവയില്‍ ധാരാളമായി നാരുകള്‍ അടങ്ങിയിട്ടുണ്ട്. 


2) വേവിക്കാത്ത പച്ചക്കറികള്‍:

raw-eating-food

വേവിക്കാതെ പച്ചക്കറികള്‍ കഴിക്കുന്നത്‌ ശരിയായ ദഹനപ്രക്രിയയെ സഹായിക്കുന്നു. ദഹിക്കാതെ വന്‍കുടലില്‍ അവശേഷിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളെ അലിയിച്ചു കളയാനുള്ള രസങ്ങള്‍ വേവിക്കാത്ത പച്ചക്കറികളില്‍ ഉണ്ടാകും. ആഹാരം പാകം ചെയ്യുമ്പോള്‍ ഈ രസങ്ങള്‍ നഷ്ട്ടപ്പെടുന്നു. പ്രായം ചെല്ലുംതോറും ഒരു മനുഷ്യന്‍റെ ശരീരത്തിലെ ദഹനരസങ്ങളുടെ അളവില്‍ കുറവുണ്ടാകും. അതിനാല്‍ തന്നെ വേവിക്കാതെ കഴിക്കാവുന്ന പച്ചക്കറികള്‍ ഭക്ഷണക്രമത്തില്‍ ശീലമാക്കേണ്ടതുണ്ട്.


3) തൈര്:മലബന്ധം ഇല്ലാതാക്കാന്‍ തൈരില്‍ അടങ്ങിയിരിക്കുന്ന പ്രൊബയോട്ടിക്സ് സഹായിക്കുന്നു. കുടലില്‍ മറഞ്ഞിരിക്കുന്ന ഹാനികരമായ ബാക്ടീരിയയെ പുറന്തള്ളാന്‍ കഴിവുള്ള സൂക്ഷ്മജീവികള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണത്തിന്‍റെ ദഹനത്തിനും, തൈര് അത്യുത്തമമാണ്.

4) വെള്ളം:

20130829waterglass

വയറിന്‍റെ ആരോഗ്യത്തിനു ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് ഏറ്റവും ഉത്തമമായ ഒരു മാര്‍ഗ്ഗം. ഇളം ചൂട് വെള്ളം അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും പ്രയോജനം ചെയ്യുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നതിനൊപ്പം വെള്ളം ധാരാളമായി കുടിക്കുവാനും ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഇത് മലബന്ധത്തിന് തന്നെ കാരണമായേക്കാം.