വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി

പരിസ്ഥിതി പഠനത്തിനായി ഏഴംഗ വിദഗ്ധ സമിതിയ ട്രൈബ്യൂണല്‍ നിയോഗിച്ചു. മാത്രമല്ല ആറുമാസത്തിലൊരിക്കല്‍ പാരിസ്ഥിതിക പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കി. പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതി പഠനത്തിനായി ഏഴംഗ വിദഗ്ധ സമിതിയ ട്രൈബ്യൂണല്‍ നിയോഗിച്ചു. മാത്രമല്ല ആറുമാസത്തിലൊരിക്കല്‍ പാരിസ്ഥിതിക പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നല്‍കിയതിന് എതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണൽ വിധി .  ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പറഞ്ഞത്.


വിഴിഞ്ഞത്തിന്റെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു. എന്നാല്‍ വാദം കേട്ട അഞ്ചംഗ ബഞ്ചിലെ സാങ്കേതിക വിദഗ്ധന്‍ ആയിരുന്ന എ ആര്‍ യൂസഫ് ഓഗസ്റ്റ് 26ന് വിരമിച്ചിരുന്നു. പുതിയ സാങ്കേതിക വിദഗ്ധനെ ചുമതലപ്പെടുത്തി പുനര്‍വാദം വേണോ എന്ന ചോദ്യത്തിന് വേണ്ടെന്നായിരുന്നു ഇരു കക്ഷികളുടേയും മറുപടി. തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണല്‍ വിധി പ്രസ്താവിച്ചത്.

Read More >>