സൗമ്യ വധക്കേസ്: സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹര്‍ജി നല്‍കി

ഗോവിന്ദ ചാമിക്ക് കൊലയില്‍ പങ്കില്ലെന്നു പറയാന്‍ കഴിയില്ലെന്നും ഐപിസി 300 ആം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു

സൗമ്യ വധക്കേസ്: സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹര്‍ജി നല്‍കി

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. പ്രതി ഗോവിന്ദ ചാമിക്ക് എതിരെ കൊലക്കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേൾക്കണം എന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചു.

പുനഃപരിശോധനാ ഹര്‍ജി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചാകും പരിഗണിക്കുക. സംസ്ഥാനത്തിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി ആകും ഹാജരാകുക.


ഗോവിന്ദ ചാമിക്ക് എതിരെ ചുമത്തിയ കൊലക്കുറ്റം സുപ്രീംകോടതി എടുത്തുകളഞ്ഞിരുന്നു. ഇതു ചോദ്യം ചെയ്താണ് കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഗോവിന്ദ ചാമിക്ക് കൊലയില്‍ പങ്കില്ലെന്നു പറയാന്‍ കഴിയില്ലെന്നും ഐപിസി 300 ആം വകുപ്പിന്റെ സാധ്യത പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കീഴ്‌ക്കോടതി വിധി ശരിവെക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗമ്യയെ വധക്കേസിൽ  ഗോവിന്ദചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. കൊലപാതക കുറ്റം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷമാത്രമേ നല്‍കാനാവൂ എന്നായിരുന്നു കോടതി വിധി.

Read More >>