തന്നെ മനപൂര്‍വ്വം കുടുക്കിയെന്ന ചാമിയുടെ വാദം കോടതി അംഗീകരിച്ചു; ഇനി 16 മാസം കൂടി തടവ്

സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്ന ഗോവിന്ദച്ചാമിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തന്നെ മനപൂര്‍വ്വം കുടുക്കിയെന്ന ചാമിയുടെ വാദം കോടതി അംഗീകരിച്ചു; ഇനി 16 മാസം കൂടി തടവ്

ന്യൂഡൽഹി: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് ഇനി 16 മാസം കൂടി തടവ് ശിക്ഷഅനുഭവിച്ചാല്‍ മതിയാകും.  ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബിഎ ആളൂർ തന്നെയാണു സുപ്രീം കോടതിയിലും ഹാജരായത്. സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്ന ഗോവിന്ദച്ചാമിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.


ഗോവിന്ദച്ചാമി കൊലക്കുറ്റം ചെയ്തെന്ന് വ്യക്തമാക്കുന്ന തെളിവു ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടികാണിച്ച സുപ്രീം കോടതി നേരത്തെ ഹൈക്കോടതി നല്‍കിയ വധ ശിക്ഷ റദ്ദു ചെയ്ത്  376ആം വകുപ്പ് പ്രകാരം മാനഭംഗത്തിന് മാത്രം ശിക്ഷ നല്‍കി. സംഭവം നടന്ന സമയത്തെ നിയമപ്രകാരം 7 വര്‍ഷമാണ് മാനഭംഗത്തിന് തടവ്‌ ശിക്ഷ.

ജയിലില്‍ കഴിയുന്ന നാള്‍ മുതലുള്ള കാലയളവ് ശിക്ഷാ കാലാവധിയായി പരിഗണിക്കുമെന്നതിനാല്‍  16 മാസത്തിനുള്ളിൽ ഗോവിന്ദച്ചാമി ജയിൽ മോചിതനാകും. ഇതിനകം അഞ്ചുവർഷവും ഏഴുമാസവും ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞു.

നേരത്തെ,. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തിയതിനു തെളിവുണ്ടോ എന്ന് സുപ്രീം കോടതി പ്രോസിക്യൂഷനോടു ചോദിച്ചിരുന്നു. സൗമ്യയെ കൊലപ്പെടുത്താനായി ട്രെയിനിൽനിന്നു തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകൾ എവിടെയെന്നും കോടതി വാദം കേൾക്കുന്നതിനിടെ ചോദിച്ചിരുന്നു.

2011 ഫെബ്രുവരി ഒന്നിന് എറണാകുളം–ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു.

Read More >>