തെരുവുനായ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍

നിയമക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് നായ്ക്കളെ കൊല്ലേണ്ടെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.

തെരുവുനായ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന നിലപാട് ആവര്‍ത്തിച്ച് സംസ്ഥാന സര്‍ക്കാര്‍ . അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമാനുസൃതമാണെന്നും നിയമക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ടി മാത്രമാണ് നായ്ക്കളെ കൊല്ലേണ്ടെന്ന നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി കെടി ജലീല്‍ വ്യക്തമാക്കി.

നായ്ക്കളെ കൊല്ലുമ്പോള്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആക്രമിക്കാന്‍ വരുന്ന പട്ടികളെ സത്യവാങ്മൂലം ഉപയോഗിച്ചല്ല നേരിടുന്നത്. നായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ വന്ധ്യംകരണ നടപടികള്‍ ആരംഭിക്കുമെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.

Read More >>