അക്രമി സംഘം കടയിൽ കയറി ജീവനക്കാരനെ മർദ്ദിച്ചു

ഇന്നലെ രാത്രി എട്ടുമണിയോടെ കാറിലെത്തിയ ഒരു സംഘം കടയില്‍ കയറി അക്രമം അഴിച്ചു വിടുകയായിരുന്നു.

അക്രമി സംഘം കടയിൽ കയറി ജീവനക്കാരനെ മർദ്ദിച്ചു

കാസർഗോഡ് നഗര മധ്യത്തിലെ കടയില്‍ കയറി ഒരു സംഘം ആളുകള്‍ ജീവനക്കാരനെ മര്‍ദിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിനു സമീപമുള്ള മാറ്റ് ആന്‍ഡ് കയര്‍ സ്ഥാപനത്തിലാണ് അക്രമം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ കടയിലെ ജീവനക്കാരന്‍ മന്‍സൂറിനെ പോലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെ കാറിലെത്തിയ  സംഘം കടയില്‍ കയറി അക്രമം അഴിച്ചു വിടുകയായിരുന്നു. ജനങ്ങള്‍ തടിച്ചു കൂടിയതോടെ സംഘം രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചനകള്‍ ഉണ്ട്.

Read More >>