സംസ്ഥാനത്ത് പാളംതെറ്റല്‍ പതിവാകുന്നു; കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ട്രയിനുകള്‍ റദ്ദാക്കി

22 ബോഗികളില്‍ ഒന്‍പതെണ്ണമാണ് പാളം തെറ്റിയത്. ഇതില്‍ നാലു ബോഗികള്‍ മറിഞ്ഞു. ട്രാക്കിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.

സംസ്ഥാനത്ത് പാളംതെറ്റല്‍ പതിവാകുന്നു; കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ട്രയിനുകള്‍ റദ്ദാക്കി

സംസ്ഥാനത്ത് ട്രയിനുകളുടെ പാളം തെറ്റല്‍ പതിവാകുന്നു. കൊല്ലത്ത് ചരക്കു തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള പത്തിലേറെ ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്. എറണാകുളം കൊല്ലം റൂട്ടില്‍ കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടയ്ക്കും ഇടയ്ക്ക് മാരാരിത്തോട്ടത്താണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്.

തിരുനെല്‍വേലിക്ക് സമീപത്തുനിന്ന് കോട്ടയത്തേയ്ക്ക് യൂറിയയുമായി പോയ തീവണ്ടിയാണ് പാളം തെറ്റിയത്. അര്‍ദ്ധരാത്രി 12:30 നാണ് അപകടം. ആര്‍ക്കും അപകടം പറ്റിയിട്ടില്ല. 22 ബോഗികളില്‍ ഒന്‍പതെണ്ണമാണ് പാളം തെറ്റിയത്. ഇതില്‍ നാലു ബോഗികള്‍ മറിഞ്ഞു. ട്രാക്കിന്റെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വെളുപ്പിന് രണ്ടരയോടെ ഒരു പാളത്തില്‍കൂടിയുള്ള ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്.


Train Acc

സംഭവത്തെതുടര്‍ന്ന് പത്തു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മൂന്നു ട്രെയിനുകള്‍ ഭാഗീകമായേ സര്‍വിസ് നടത്തുകയുള്ളൂ. കൊല്ലം ആലപ്പുഴ-പാസഞ്ചര്‍ (56300), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56303), ആലപ്പുഴ-കൊല്ലം (56301), കൊല്ലം-എറണാകുളം (56392), എറണാകുളം-കായംകുളം പാസഞ്ചര്‍ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം (66300) എറണാകുളം-കൊല്ലം (66301) എന്നീ മെമു തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം (66302) കൊല്ലം-എറണാകുളം (66303) എന്നീ തീവണ്ടികളും റദ്ദാക്കി.

മൂന്നു ട്രെയിനുകള്‍ ഭാഗീകമായി സര്‍വീസ് നിര്‍ത്തിവച്ചു. കൊല്ലം-കോട്ടയം പാസഞ്ചര്‍ (56305)
എറണാകുളം-കൊല്ലം (66307) കൊല്ലം-എറണാകുളം (66308) എന്നീ തീവണ്ടികളാണ് ഭാഗീകമായി യാത്ര നിര്‍ത്തി വച്ചത്.

കഴിഞ്ഞയാഴ്ചയാണ് അങ്കമാലിക്ക് സമീപം തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റി അപകടമുണ്ടായത്.