നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 70 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

വിവിധ ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോകുന്ന സ്വർണമാണ് ഇതെന്നാണ് സൂചന

നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 70 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി

കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് നികുതിവെട്ടിച്ച് കടത്തുകയായിരുന്ന 70 ലക്ഷം രൂപ വിലവരുന്ന രണ്ടരക്കിലോ സ്വർണാഭരണങ്ങളുമായി രണ്ടുപേരെ സെയിൽടാക്സ് ഇന്റലിജൻസ് പിടികൂടി. തൃശൂർ സ്വദേശി എഡ്വിൻ, ഷിബു എന്നിവരാണ് പിടിയിലായത്. ബസ്സിറങ്ങി നടന്നുവരികയായിരുന്നു ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സെയിൽടാക്സ് ഇന്റലിജൻസ് സംഘം പിടികൂടുകയായിരുന്നു. വിവിധ ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോകുന്ന സ്വർണമാണ് ഇതെന്നാണ് സൂചനകൾ.
സെയില്‍സ് ടാക്‌സ് അസി. കമ്മീഷണര്‍ സി.പി ജയരാജന്‍, ഇന്‍സ്‌പെക്ടര്‍ ഗണേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. 11 ലക്ഷം രൂപ പിഴയീടാക്കിയശേഷം പിടിച്ചെടുത്ത സ്വർണം ഉടമസ്ഥർക്ക് വിട്ടുകൊടുത്തു

Story by