അധ്യാപിക അപമാനിച്ചതിനെ തുടർന്നു മനംനൊന്തു ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടി മരിച്ചതിനാല്‍ ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306 വകുപ്പു പ്രകാരവും കേസെടുക്കും.

അധ്യാപിക അപമാനിച്ചതിനെ തുടർന്നു മനംനൊന്തു ആത്മഹത്യയ്ക്കു ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു

മുവാറ്റുപുഴ: ബാഗിൽ നിന്നു പ്രണയ ലേഖനം കണ്ടെത്തിയതിനെ തുടർന്നു പ്രിന്‍സിപ്പാൾ ചോദ്യം ചെയ്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിനി പിഎ നന്ദനയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പരീക്ഷയ്ക്കു മുന്‍പ് കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നറിയാന്‍ നടത്തിയ പരിശോധനയിലാണു നന്ദനയുടെ ബാഗില്‍ നിന്നു പ്രണയലേഖനങ്ങള്‍ കണ്ടെത്തിയത്. താന്‍ എഴുതിയ കവിതകളാണെന്ന നന്ദനയുടെ വാദം പ്രിന്‍സിപ്പാൾ അംഗീകരിച്ചിരുന്നില്ല. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂ കൂടെയെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞതായും മോശം പദപ്രയോഗം നടത്തിയതായും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. മറ്റു കുട്ടികളുടെ മുന്നില്‍ വച്ച് അപമാനിച്ചതിനെ തുടര്‍ന്നു  വീട്ടില്‍ ആരുമില്ലാതിരുന്ന സമയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടമായിരുന്നു. മരുന്നുകളോടു പ്രതികരിക്കാതിരുന്ന പെണ്‍കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു നിലനിര്‍ത്തിയിരുന്നത്. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസറ്റര്‍ ചെയ്തിരുന്നു. പെണ്‍കുട്ടി മരിച്ചതിനാല്‍ ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306 പ്രകാരവും കേസെടുക്കും.
പത്താം ക്ലാസ് മുതല്‍ പരിചയമുള്ള ആള്‍ക്ക് എഴുതിയതാണെന്ന് കുട്ടി തന്നെ സമ്മതിച്ചതെന്നും പ്രിന്‍സിപ്പല്‍ കുട്ടിയെ വിളിച്ച് ഉപദേശിക്കുകയും മാതാപിതാക്കളെ വിവരമറിയിക്കുകയാണ് ചെയ്തതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു തരത്തിലും കുട്ടിയെ ടീച്ചര്‍ പരസ്യമായി ശാസിച്ചിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. അധ്യാപികയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യത്തിലാണ് നാട്ടുകാര്‍. യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Read More >>