വെണ്ടച്ചെടികളാല്‍ വളഞ്ഞ് മുക്കോലപ്പെരുമാള്‍: വാര്‍ത്തയും ചിത്രവും വളച്ചൊടിച്ചതെന്ന് ജിസിഡിഎ ജീവനക്കാര്‍

കാനായി കുഞ്ഞിരാമന്‍ ജിസിഡിഎ അങ്കണത്തില്‍ നിര്‍മ്മിച്ച പ്രശസ്ത ശില്‍പ്പം മുക്കോലപ്പെരുമാളിനെ അപമാനിച്ചു എന്ന രീതിയില്‍ മലയാള മനോരമയില്‍ വന്ന വാര്‍ത്തയെ തളളി ജിസിഡിഎ ജീവനക്കാരും നാട്ടുകാരും.

വെണ്ടച്ചെടികളാല്‍ വളഞ്ഞ് മുക്കോലപ്പെരുമാള്‍: വാര്‍ത്തയും ചിത്രവും വളച്ചൊടിച്ചതെന്ന് ജിസിഡിഎ ജീവനക്കാര്‍

കൊച്ചി: കാനായി കുഞ്ഞിരാമന്‍ ജിസിഡിഎ അങ്കണത്തില്‍ നിര്‍മ്മിച്ച പ്രശസ്ത ശില്‍പ്പം മുക്കോലപ്പെരുമാളിനെ അപമാനിച്ചു എന്ന രീതിയില്‍ മലയാള മനോരമയില്‍ വന്ന വാര്‍ത്തയെ തള്ളി ജിസിഡിഎ ജീവനക്കാരും നാട്ടുകാരും. വെണ്ടച്ചെടികള്‍ കനിഞ്ഞാലെ മുക്കോലപ്പെരുമാളിനെ കാണാനാകൂ, വെണ്ടച്ചെടികള്‍ കൊണ്ടു മൂടിയിരിക്കുകയാണ് മുക്കോലപ്പെരുമാള്‍ എന്ന രീതിയിലുളള വാര്‍ത്തയും ചിത്രങ്ങളും വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നായിരുന്നു ജിസിഡിഎ ജീവനക്കാരുടെ പ്രതികരണം.


[caption id="attachment_40123" align="aligncenter" width="640"]cdc9fb04-d858-4cbd-a717-3a90432aa043 ജിസിഡിഎയുടെ മുന്നിലെ വെണ്ടക്കൃഷി.[/caption]

വെണ്ടച്ചെടികളുടെ ചുവട്ടില്‍ ക്യാമറ വച്ച് പ്രശസ്തശില്‍പ്പം മറയ്ക്കുന്ന വിധത്തില്‍ ഫോട്ടോ എടുത്തു പ്രസിദ്ധീകരിക്കുയായിരുന്നുവെന്നും രണ്ടു വര്‍ഷം മുന്‍പ് ഈ സ്ഥലത്ത് സൂര്യകാന്തിച്ചെടികള്‍ നട്ടപ്പോഴും സമാനമായ വിവാദമുണ്ടായിരുന്നുവെന്നും ജീവനക്കാര്‍ പ്രതികരിച്ചു. 90 ദിവസങ്ങള്‍ക്കകം വെണ്ട വിളവെടുപ്പിന് പാകമാകും. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ വിളവെടുക്കും. ജൈവവളം മാത്രം ഉപയോഗിക്കുന്നതു കൊണ്ടാണ് വെണ്ട അസാധാരണമായ പൊക്കം വെച്ചതെന്നും മുക്കോലപ്പെരുമാളിനെ അപമാനിച്ചുവെന്ന തരത്തിലുളള പ്രചാരണം അപഹാസ്യമാണെന്നും ജീവനക്കാര്‍ പ്രതികരിച്ചു.

[caption id="attachment_40122" align="aligncenter" width="640"]e5c91ae2-4db4-4532-9d43-3bba45a7afe2 മലയാള മനോരമ കൊച്ചി മെട്രോ എഡിഷനിൽ പ്രസിദ്ധീകരിച്ച ചിത്രം[/caption]

നനയ്ക്കാനുള്ള വെള്ളം അല്ലാതെ ജിസിഡിയില്‍ നിന്നും ഒരു ആനുകൂല്യവും പറ്റുന്നില്ലെന്നും കൃഷിയില്‍ നിന്ന് കിട്ടുന്ന വിളകള്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വാങ്ങാനുള്ള സൗകര്യമൊരുക്കുകയും, അതില്‍ നിന്നുള്ള വരുമാനം ജിസിഡിഎ റിക്രിയേഷന്‍ ക്ലബ്ബ്, ജിസിഡിഎ എപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി, തണല്‍ നേച്ചര്‍ ക്ലബ്ബ് എന്നിവയിലേക്ക് മുതല്‍ക്കൂട്ടാക്കുകയും പിന്നീട് ഈ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയുമാണ് ചെയ്യുന്നതെന്നും ജീവക്കാര്‍ നാരദാ ന്യൂസിനോട് പറഞ്ഞു. ഇതിനെ കുറിച്ച് ഗ്രെയ്റ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഓഫീസിലെ സെക്രട്ടറി ഇന്‍ചാര്‍ജ് ഡോക്ടര്‍ മെയ് മാത്യുവിനോട് ചോദിച്ചപ്പോള്‍ ചെയര്‍മാന്‍ ടി .കെ ജോസ് ഐ എ എസ് സ്ഥലത്തില്ലാത്തതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.

കലയോടുള്ള ക്രൂരതയെന്നായിരുന്നു ഈ വിഷയത്തില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാലിന്റെ പ്രതികരണം. പൊതുസ്ഥാപനം തന്നെ കലാസൃഷ്ടിയെ വികലമാക്കിയിരിക്കുന്നുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാണ് കാര്‍ട്ടൂണിസ്റ്റും ചിത്രകാരനുമായ എം.എം.മോനായിയുടെ പ്രതികരണം. രണ്ടു പ്രാവശ്യം വിളവെടുത്ത വെണ്ട മുറിച്ച് മാറ്റാനുള്ള അമാന്തം ശില്‍പ്പത്തോട് ചെയ്യുന്ന അനീതിയാണെന്നാണ് ജിസിഡിഎ മുന്‍ ചെയര്‍മാന്‍ എന്‍.വേണുഗോപാലിന്റെ പ്രതികരണം. ഇതോടെ സംഭവം വിവാദമായി.

മുക്കോലപ്പെരുമാളിന്റെ ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരുന്നു. മുക്കോലപ്പെരുമാള്‍ ചെയ്തിട്ട് ഏതാണ്ട് 45 വര്‍ഷമായെന്നും കൃഷി വേണ്ടതു തന്നെ എന്നാല്‍ ശില്‍പ്പം മറച്ചു കൊണ്ടല്ലെന്നും നേരത്തെ സൂര്യകാന്തി കൃഷി ചെയ്തപ്പോഴും ചെയര്‍മാനായിരുന്ന എന്‍ വേണുഗോപാലിനോട് ഈ കാര്യം താന്‍ സൂചിപ്പിച്ചതാണെന്നും കാനായി കുഞ്ഞിരാമന്‍ പറഞ്ഞു.

Read More >>