തിരുവനന്തപുരത്ത് വീട്ടുവളപ്പില്‍ കഞ്ചാവ് തോട്ടം വളര്‍ത്തിയയാള്‍ പിടിയില്‍

ഉയര്‍ന്ന മതില്‍ക്കെട്ടിനുള്ളില്‍ വീടിന്റെ പിന്നിലും വശങ്ങളിലുമായാണ് കൃഷി ചെയ്തിരുന്നത്. വിത്ത് പാകിമുളപ്പിച്ചാണ് ചെടികള്‍ തയ്യാറാക്കിയിരുന്നതെന്നാണ് വിവരം.

തിരുവനന്തപുരത്ത് വീട്ടുവളപ്പില്‍ കഞ്ചാവ് തോട്ടം വളര്‍ത്തിയയാള്‍ പിടിയില്‍

വീട്ടുവളപ്പില്‍ കഞ്ചാവ് തോട്ടം വളര്‍ത്തിയയാള്‍ അറസ്റ്റില്‍. കാരക്കോണം കന്നുമാമൂട് താമരോട് വീട്ടില്‍ എഡ്വിന്റെ (60) വീടിനു സമീപത്തു നിന്നും അറുന്നൂറോളം കഞ്ചാവ് ചെടികളാണ് എക്‌സൈസ് പിടികൂടിയത്. ഒരടി മുതല്‍ എട്ട് അടി വരെ ഉയരമുള്ള വിവിധ വലിപ്പത്തിലുള്ള കഞ്ചാവ് ചെടികളാണ് വീട്ടുവളപ്പിലുണ്ടായിരുന്നത്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്നു അറസ്റ്റിലായ എഡ്വിന്‍. പ്രധന റോഡില്‍ നിന്നും ഉള്ളിലാണ് വീടെന്നതിനാല്‍ കഞ്ചാവ് കൃഷി ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ചെടികള്‍ നല്ല രീതിയില്‍ തന്നെയാണ് പരിപാലിച്ചിരുന്നതെന്ന് പരിശോധനയില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീടിനു ചുറ്റിനും വന്‍ മതിലും ഉയര്‍ത്തിയിരുന്നു.


കാരക്കോണതതു നിന്നും കഞ്ചാവുമായി പിടികൂടിയ ആളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് കൃഷിയെപ്പറ്റി വിവരം ലഭിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രിയോടെ റെയ്ഡ് നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. എക്‌സൈസ് സി.ഐ. വൈ ഷിബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ഉയര്‍ന്ന മതില്‍ക്കെട്ടിനുള്ളില്‍ വീടിന്റെ പിന്നിലും വശങ്ങളിലുമായാണ് കൃഷി ചെയ്തിരുന്നത്. വിത്ത് പാകിമുളപ്പിച്ചാണ് ചെടികള്‍ തയ്യാറാക്കിയിരുന്നതെന്നാണ് വിവരം. ചെടികളില്‍ പകുതിയോളവും പൂവിട്ടിട്ടുണ്ട്. ചെടിയുടെ ഇല, കായ, പൂവ്, തണ്ട് എന്നിവയാണ് ഇയാള്‍ വില്‍ക്കുന്നത്.

സംഭവത്തിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Read More >>