വിമാനത്തില്‍ സാംസങ് ഗ്യാലക്സി നോട്ട് 7 ഫോണുകൾ ഓണ്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ്

സാംസങ് കമ്പനി ഗാലക്സി 7 മോഡലുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്

വിമാനത്തില്‍ സാംസങ് ഗ്യാലക്സി നോട്ട് 7 ഫോണുകൾ ഓണ്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ്

വിമാനത്തില്‍ വെച്ച് സാംസങ് ഗ്യാലക്സി നോട്ട് 7 ഫോണുകൾ ഓണ്‍ ചെയ്യരുതെന്ന് യുഎസ് ഫെഡറൽ ‌ഏവിേയഷൻ അഡ്മിനസ്ട്രേഷൻറെ മുന്നറിയിപ്പ്. സാംസങ് ഗ്യാലക്സി നോട്ട് 7 മോഡലുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സുരക്ഷാനടപടികളുടെ ഭാഗമായി യാത്രക്കാരോട് ഫോണ്‍ ഓണ്‍ ചെയ്യുകയോ ചാർജ് ചെയ്യുകയോ, ബാഗ്ഗേജില്‍ വയ്ക്കുകയോ ചെയ്യരുതെന്ന് യുഎസ് ഏവിയേഷന്‍ നിര്‍ദ്ദേശിച്ചത്.

വാര്‍ത്തകളെത്തുടര്‍ന്ന്,സാംസങ് കമ്പനി ഗാലക്സി 7 മോഡലുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്. മുന്‍പ്, ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാന്റ്സും ഗാലക്സി 7 ഫോണുകളെക്കുറിച്ച് ഇത്തരത്തിലൊരു നിർദേശം നൽകിയിരുന്നു.

Story by
Read More >>