കൂടുതല്‍ മൊബൈല്‍ ഫ്രണ്ട്ലിയായി 'ജിമെയില്‍'

മൊബൈലിൽ ഇ-മെയിലുകൾ എളുപ്പത്തിൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനുമായാണു പുതിയ രൂപകൽപ്പന.

കൂടുതല്‍ മൊബൈല്‍ ഫ്രണ്ട്ലിയായി

മൊബൈൽ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വേണ്ടി ജിമെയില്‍ അടിമുടി മാറുന്നു. മൊബൈലിനും ഡെസ്ക്ടോപ്പിനും ഒരുപോലെ ഉതകുന്ന റെസ്പോൺസിവ് ഡിസൈനാണ് ഗൂഗിൾ തയാറാക്കുന്നത്.

മൊബൈലിൽ ഇ-മെയിലുകൾ എളുപ്പത്തിൽ വായിക്കുന്നതിനും ചിത്രങ്ങൾ കാണുന്നതിനുമായാണു പുതിയ രൂപകൽപ്പന.

നിലവില്‍ കംപ്യൂട്ടറില്‍ വരുന്ന അതേ രൂപത്തിലാണ് മൊബൈലിലും ജിമെയില്‍ ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ ഈ രൂപത്തെ മൊബൈല്‍ ഫ്രണ്ട്ലിയായി കണക്കാക്കാന്‍ സാധിക്കുകയില്ല. മെയിലുകള്‍ മൊബൈലില്‍ പരിശോധിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ് എന്ന പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് മൊബൈലില്‍ ജിമെയില്‍ ഘടനയ്ക്ക് മാറ്റം വരുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.


നേരത്തതെ ഡിസൈന്‍ പ്രകാരം മെയിൽ ബോക്സിനുള്ളിലുള്ള വലിയ ചിത്രങ്ങൾ മൊബൈൽ സ്ക്രീനിലും ഡെസ്ക്ടോപ്പിന്റെ സമാന രൂപത്തിൽ തെളിയും. ചിത്രത്തിന്റെ നല്ലൊരു ഭാഗം മൊബൈൽ സ്ക്രീനിനു പുറത്തായിരിക്കും. മൊബൈൽ ഫോൺ സ്ക്രീനിന്റെ വലിപ്പം മനസിൽവച്ചു മെയിൽ അയക്കാമെന്നുവച്ചാൽ ഡെസ്ക്ടോപ്പിൽ അതു വായിക്കാനേ പറ്റില്ല. ഇത്തരം പ്രശ്നങ്ങൾക്കു പൂർണ പരിഹാരമാകുന്നതാകും ജിമെയിലിന്റെ പുതിയ റെസ്പോൺസിവ് ഡിസൈൻ. ഡെസ്ക്ടോപ്പിൽ വരുന്ന ചിത്രങ്ങളും വിഡിയോയുമൊക്കെ മൊബൈലിലെടുക്കുമ്പോൾ മൊബൈൽ സ്ക്രീനിനു ചേരുന്ന രീതിയിൽ ചുരുങ്ങുന്നതാണു ഈ റെസ്പോൺസിവ് ഡിസൈൻ.

Read More >>