പ്ലാസ്റ്റിക് നിരോധിക്കുന്ന ആദ്യ ലോക രാജ്യമായി ഫ്രാന്‍സ്

പ്രതിവര്‍ഷം കോടിക്കണക്കിനു പ്ലാസ്റ്റിക് കപ്പുകളും ഫോര്‍ക്കുകളും മറ്റും മാലിന്യമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് ഫ്രാന്‍സിലെ ജനങ്ങള്‍

പ്ലാസ്റ്റിക് നിരോധിക്കുന്ന ആദ്യ ലോക രാജ്യമായി ഫ്രാന്‍സ്

പാരീസ്: പ്ലാസ്റ്റിക്ക് നിരോധിക്കുന്ന ആദ്യ ലോകരാജ്യം എന്ന റെക്കോര്‍ഡ്‌ ഫ്രാന്‍സിന് സ്വന്തം.പരിസ്ഥിതി മലിനീകരണം പൂര്‍ണ്ണമായും തടയുന്നതിന്റെ മുന്നോടിയായാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 2൦15-ല്‍ പാസായ ''എനര്‍ജി ട്രാന്‍സിഷന്‍ ഫോര്‍ ഗ്രീന്‍ ഗ്രോത്ത്'' നിയമപ്രകാരമാണ് നിരോധനം.

പ്ലാസ്റ്റിക്കിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയുള്ള നിയമം ഇതുവരെ നിലവില്‍ വരാത്തതിനാല്‍ പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. 2020-ല്‍ മാത്രമേ ഈ നിയമം നിലവില്‍ വരികയുള്ളു. അതിന്‍റെ പ്രാരംഭ നടപടികളുടെ ഭാഗമായി ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിന് ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ പരിസ്ഥിതി സൌഹാര്‍ദ്ദപരമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, കത്തികള്‍, ഫോര്‍ക്കുകള്‍ എന്നിവ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന തീരുമാനത്തിലൂടെ പരിസ്ഥിതി മലിനീകരണം കുറക്കുകയും പ്ലാസ്റ്റിക് ഉല്‍പ്പാദനത്തിനായി വിനിയോഗിക്കുന്ന ഊര്‍ജ്ജം സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


പ്രതിവര്‍ഷം കോടിക്കണക്കിനു പ്ലാസ്റ്റിക് കപ്പുകളും ഫോര്‍ക്കുകളും മറ്റും മാലിന്യമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് ഫ്രാന്‍സിലെ ജനങ്ങളില്‍ ഭൂരിഭാഗവും. അതേസമയം, ചില സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധനത്തിലൂടെ സ്വതന്ത്ര വ്യാപാരത്തിനുള്ള ജനങ്ങളുടെ അവകാശം തടസ്സപ്പെടുന്നു എന്നാണു അവരുടെ വാദം.