എഫ്എന്‍ സ്കാര്‍

ഒരു മിനിറ്റില്‍ 625 റൗണ്ട് വരെ ഫയര്‍ ചെയ്യാന്‍ സാധിക്കുന്ന ഈ തോക്ക് അമേരിക്കയ്ക്ക് വേണ്ടി പ്രശസ്ത ആയുധ നിര്‍മ്മാണ കമ്പനിയായ എഫ്എന്‍ ഹര്‍സ്റ്റലാണ് നിര്‍മ്മിച്ചത്.

എഫ്എന്‍ സ്കാര്‍

എഫ്എന്‍ സ്കാര്‍ (Special Operations Forces Combat Assault Rifle) ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അസോള്‍ട്ട് റൈഫിളാണ്. ഒരു മിനിറ്റില്‍ 625 റൗണ്ട് വരെ ഫയര്‍ ചെയ്യാന്‍ സാധിക്കുന്ന ഈ തോക്ക് അമേരിക്കയ്ക്ക് വേണ്ടി പ്രശസ്ത ആയുധ നിര്‍മ്മാണ കമ്പനിയായ എഫ്എന്‍ ഹര്‍സ്റ്റലാണ് നിര്‍മ്മിച്ചത്.

സ്കാര്‍ തോക്കുകള്‍ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്...


  • സ്കാര്‍ ലൈറ്റ്:   5.56×45mm നാറ്റോ കാട്രിജ്ജ്

  • സ്കാര്‍ ഹെവി:  7.62×51mm നാറ്റോ കാട്രിജ്ജ്


2007 മുതലാണ്‌ ഇത്തരം തോക്കുകളുടെ നിര്‍മ്മാണം തുടങ്ങിയത്. 2009 മുതല്‍ ഇത് സേനയ്ക്ക് വിട്ടു നല്‍കുവാന്‍ തുടങ്ങി. 2013ല്‍ അമേരിക്ക സ്കാര്‍ ലൈറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും സ്കാര്‍ ഹെവി ഇപ്പോഴും അവര്‍ ഉപയോഗിക്കുന്നുണ്ട്. ഇന്നു ലോകത്തിന്‍റെ വിവിധ കോണുകളിലായി ഇരുപത്തോളം രാജ്യങ്ങളില്‍ എഫ്എന്‍ സ്കാര്‍ തോക്കുകള്‍ ഉപയോഗിക്കുന്നു.

സ്കാറിനെ കുറിച്ചു കൂടുതലറിയാന്‍ താഴെ കാണുന്ന വീഡിയോ ക്ലിക്ക് ചെയ്യുക

https://youtu.be/jOvJUdJlkNk