അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്: വെടിയുതിര്‍ത്ത പെണ്‍കുട്ടി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പെട്ട പെണ്‍കുട്ടിയെ കുറിച്ചോ സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടില്ല.

അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്:  വെടിയുതിര്‍ത്ത പെണ്‍കുട്ടി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളില്‍ വീണ്ടും വെടിവെപ്പ്. വടക്കന്‍ ടെക്സാസിലെ ആല്‍ഫൈന്‍ ഹൈസ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിനി തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ച വിദ്യാര്‍ത്ഥിനിയും കൊല്ലപ്പെട്ടു.

വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പെട്ട പെണ്‍കുട്ടിയെ കുറിച്ചോ സംഭവത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടില്ല. സ്‌കൂളിന്റെ തൊട്ടടുത്ത സര്‍വ്വകലാശാലയില്‍ ബോംബ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആ സ്ഥലത്ത് തമ്പടിച്ചതും അപകടത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നു. അതേസമയം, വെടിവെപ്പില്‍ പരിക്കേറ്റ പെണ്‍കുട്ടി ക്ലാസ് മുറിയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.


വെടിവെപ്പിന് തൊട്ടു മുന്‍പ് അഞ്ജാതനായ ഒരാള്‍ സ്‌കൂളില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. വെടിയുതിര്‍ത്ത പെണ്‍കുട്ടിയുടെ കുടുംബം ആല്‍ഫൈന്‍ പ്രദേശത്തേക്ക് താമസം മാറിയിട്ട് ആറു മാസം മാത്രമേ ആയിട്ടുളളുവെന്ന് അധികൃതര്‍ പറയുന്നു. അടുത്തിടെയാണ് പെണ്‍കുട്ടി ആല്‍ഫൈന്‍ സ്‌കൂളില്‍ ചേര്‍ന്നത്.

വെടിയുതിര്‍ത്ത പെണ്‍കുട്ടിയെ പരിക്കേറ്റ നിലയില്‍ സ്‌കൂളിലെ ടോയ്‌ലറ്റില്‍ കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയാണ് അക്രമിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തില്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. അടുത്തിടെ അമേരിക്കയില്‍ നടന്നുവരുന്ന അപകടകരമായ സംഭവങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഈ സംഭവമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Read More >>