റാഫേല്‍ യുദ്ധവിമാനക്കരാര്‍; ഇന്ത്യ ഇന്ന് ഒപ്പുവെക്കും

പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റേയും ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്‌ലെ ഡ്രയാന്റേയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവയ്ക്കുക

റാഫേല്‍ യുദ്ധവിമാനക്കരാര്‍; ഇന്ത്യ ഇന്ന് ഒപ്പുവെക്കും

ദില്ലി: 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന 788 കോടി യൂറോയുടെ  റാഫേല്‍ യുദ്ധവിമാനക്കരാറില്‍ ഇന്ന് ഇന്ത്യ ഒപ്പുവെക്കും.പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റേയും ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്‌ലെ ഡ്രയാന്റേയും സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവയ്ക്കുക.

ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ നിന്നുകൊണ്ട് 150 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തിലേക്കു മിസൈല്‍ അയയ്ക്കാന്‍ കഴിയുന്നതാണ് റാഫേല്‍ വിമാനങ്ങള്‍. കരാര്‍ ഒപ്പിടുന്ന ദിവസം മുതല്‍ 36 മാസത്തിനും 66 മാസത്തിനും ഇടയില്‍ വിമാനങ്ങള്‍ നല്‍കുമെന്നാണു ധാരണ. ഇരട്ട എന്‍ജിന്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്നത്.  126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള യുപിഎ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയാണ് എന്‍ഡിഎ സര്‍ക്കാര്‍ 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചിരുന്നത്.

Read More >>