പെരുമ്പാവൂരില്‍ ഒമ്പതു വയസുകാരനെ കൊലപ്പെടുത്തി കുഴിച്ചിട്ട പിതാവ് പിടിയില്‍

കോടനാട് സ്വദേശി ബാബുവാണു സ്വന്തം മകനെ തലക്കടിച്ചു കൊലപ്പെടുത്തിയത്. നാലുദിവസമായി ബാബുവിനെയും മകനായ വസുദേവിനെയും കാണാനില്ലെന്നു ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇന്നു രാവിലെയാണു ബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്

പെരുമ്പാവൂരില്‍ ഒമ്പതു വയസുകാരനെ കൊലപ്പെടുത്തി കുഴിച്ചിട്ട പിതാവ് പിടിയില്‍

കൊച്ചി: പെരുമ്പാവൂരിലെ കോടനാടില്‍ ഒമ്പതു വയസുകാരനെ കൊലപ്പെടുത്തി കുഴിച്ചിട്ട പിതാവിനെ പൊലീസ് പിടികൂടി. കോടനാട് സ്വദേശി ബാബുവാണു സ്വന്തം മകനെ തലക്കടിച്ചു കൊലപ്പെടുത്തിയത്. നാലുദിവസമായി ബാബുവിനെയും മകനായ വസുദേവിനെയും കാണാനില്ലെന്നു ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇന്നു രാവിലെയാണു ബാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലിലാണ് കുട്ടിയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബാബു സമ്മതിച്ചത്.


കോടനാട് എസ്‌ഐ സുവര്‍ണകുമാറിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയതാകാം എന്നാണ് നിഗമനം. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രം പ്രതികരിക്കാനാകുയെന്നതാണ് പൊലീസ് നിലപാട്.

മകനെ കുഴിച്ചിട്ടുവെന്ന് ബാബു പറഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ബാബുവിന് കുടംബപ്രശ്‌നങ്ങളോ സാമ്പത്തിക പ്രശ്‌നങ്ങളോ തങ്ങളുടെ അറിവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബാബുവിന് മാനസിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് പൊലീസ് പറയുന്നു.

Read More >>