പ്രതീക്ഷയേതുമില്ലാതെ മന്ത്രിക്കൊരു ഫോണ്‍ കോള്‍; സര്‍ക്കാര്‍ ഓഫീസില്‍ യുവാവിന്റെ ദിവസങ്ങള്‍ നീണ്ട അലച്ചില്‍ അഞ്ചുമിനിട്ടിനുള്ളില്‍ അവസാനിപ്പിച്ച് ഇ. ചന്ദ്രശേഖരന്‍

ഒരു സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിലും തഹസില്‍ദാര്‍ ഓഫീസിലും കയറിയിറങ്ങിയ ഫാരിക്ക് ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് റെവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ നേരിട്ടുള്ള ഇടപെടലിലാണ്

പ്രതീക്ഷയേതുമില്ലാതെ മന്ത്രിക്കൊരു ഫോണ്‍ കോള്‍; സര്‍ക്കാര്‍ ഓഫീസില്‍ യുവാവിന്റെ ദിവസങ്ങള്‍ നീണ്ട അലച്ചില്‍ അഞ്ചുമിനിട്ടിനുള്ളില്‍ അവസാനിപ്പിച്ച് ഇ. ചന്ദ്രശേഖരന്‍

കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങേണ്ടി വരുന്നവരുടെ കഥകള്‍ നമ്മള്‍ നിത്യവും കേള്‍ക്കുന്നതാണ്. കാര്യം നടക്കാന്‍ മന്ത്രിയെയും മന്ത്രിയുടെ പിഎയെയും ഒക്കെ സമീപിക്കുന്നതും പതിവാണ്. പ്രശ്നപരിഹാരത്തിനായി മന്ത്രി നേരിട്ട് ഇടപെടുന്നത് ഒരുപക്ഷെ ഒരു പുതുമയുള്ള കാഴ്ചയായിരിക്കും.

അത്തരം ഒരു അനുഭവം പങ്ക് വെച്ച്  ഫാരി റോഡ്രിഗ്‌സ് എന്ന ചെറുപ്പക്കാരന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ വൈറല്‍ ആയിക്കഴിഞ്ഞു. . ഏറെനാളായി ഒരു സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിലും തഹസില്‍ദാര്‍ ഓഫീസിലും കയറിയിറങ്ങിയ ഫാരിക്ക് ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് റെവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ നേരിട്ടുള്ള ഇടപെടലിലാണ്.തഹസില്‍ദാരുടെ ഓഫീസില്‍ നിരവധി ആളുകള്‍ കാത്തുനില്‍ക്കെ ജീവനക്കാര്‍ ഓണാഘോഷത്തിന് പോയ സാഹചര്യത്തില്‍ നിവൃത്തിയില്ലാതെ മന്ത്രിയെ നേരിട്ടു വിളിക്കുകയായിരുന്നു ഫാരി. കാര്യം പറഞ്ഞപ്പോള്‍ നോക്കട്ടെ എന്ന് മറുപടി നല്‍കി മന്ത്രി ഫോണ്‍ വെച്ചു.

പിന്നെയെന്താണ് നടന്നതെന്ന് ഫാരിയുടെ വാക്കുകളില്‍ തന്നെ വായിക്കാം ;

Read More >>