പാകിസ്ഥാന്റെ ആണവായുധ ശേഖരം; പറഞ്ഞു കേട്ടതെല്ലാം ശരിയല്ല

ആണവായുധശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാൽ പാകിസ്ഥാന്റെ കൈവശമുള്ള ആയുധ ശേഖരത്തെ കുറിച്ചു പാശ്ചാത്യരാജ്യങ്ങള്‍ നല്‍കുന്ന കണക്കുകള്‍ പര്‍വ്വതീകരിച്ചിട്ടുള്ളവയാണെന്ന് പ്രൊഫ. ജയരാമന്‍ വ്യക്തമാക്കുന്നു. പാകിസ്താന്റെ ആണവശേഷി സംബന്ധിച്ചു പാക് സര്‍ക്കാരിലെ ഉന്നതര്‍ക്കു മാത്രമേ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

പാകിസ്ഥാന്റെ ആണവായുധ ശേഖരം; പറഞ്ഞു കേട്ടതെല്ലാം ശരിയല്ല

ആണവശേഷിയുടെ കാര്യത്തില്‍ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. തലസ്ഥാനമായ ഇസ്ലാമബാദിന് സമീപം കഹൂതയില്‍ പാകിസ്ഥാന്‍ പുതിയ ആണവ നിലയം കൂടി നിര്‍മ്മിക്കുന്നുവെന്ന സൂചനയാണ് അടുത്തിടെ പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളിലുള്ളത്. സംപുഷ്ട യുറേനിയം ഉത്പാദനത്തിനുള്ള നിലയമാണിതെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു.

പ്ലൂട്ടോണിയം ഉപയോഗപ്പെടുത്തിയള്ള പദ്ധതികള്‍

യുറേനിയത്തെ അപേക്ഷിച്ച് പ്ലൂട്ടോണിയത്തെ അതിവേഗം ആണവായുധമാക്കി മാറ്റാന്‍ കഴിയും. അതിനാല്‍ യുറേനിയത്തെ രണ്ടാം തരമാക്കി പ്ലൂട്ടോണിയത്തെ ഉപയോഗപ്പെടുത്തിയുള്ള പദ്ധതിയാകാം പാകിസ്ഥാന്റേതെന്ന് ആണവ ശാസ്ത്രഞ്ജനും ജെഎന്‍യുവിലെ മുന്‍ അധ്യാപകനുമായ ഡോ ആര്‍ രാജരാമന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍  അന്തിമ നിഗമനത്തിലെത്തിച്ചേരാനാകില്ല.


ആണവായുധശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും പാശ്ചാത്യരാജ്യങ്ങള്‍ നല്‍കുന്ന കണക്കുകള്‍ പര്‍വ്വതീകരിച്ചിട്ടുള്ളവയാണെന്ന് പ്രൊഫ. ജയരാമന്‍ വ്യക്തമാക്കുന്നു. പാകിസ്താന്റെ ആണവശേഷി സംബന്ധിച്ചു പാക് സര്‍ക്കാരിലെ ഉന്നതര്‍ക്കു മാത്രമേ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര ആണുവായുധ നിയന്ത്രണസമിതിയുടെ കണ്ടെത്തലനുസരിച്ച് ഖുഷാബില്‍ പ്ലൂട്ടോണിയം ഉത്പാദിപ്പിക്കുന്ന മൂന്നു റിയാക്ടറുകളാണുള്ളത്. കൂടാതെ ഒരെണ്ണം നിര്‍മ്മാണത്തിലാണെന്നും സമിതി അംഗം കൂടിയായ പ്രൊഫ. ജയരാമന്‍ വ്യക്തമാക്കി.

പ്ലൂട്ടോണിയം ഉത്പാദനത്തിനുള്ള മൂന്നു നിലയങ്ങള്‍ക്കു 50 മെഗാവാട്ട് ശേഷിയുണ്ട്. കാര്യക്ഷമതയില്‍ 65 ശതമാനം ശേഷിയോടെയാണ് ഈ നിലയങ്ങളുടെ പ്രവര്‍ത്തനം. പ്രതിവര്‍ഷം 7 കിലോഗ്രാം പ്ലൂട്ടോണിയം ഓരോ നിലയത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 21 ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള 105 കിലോഗ്രാം പ്ലൂട്ടോണിയം ഈ മൂന്നു നിലയങ്ങളില്‍ നിന്നു ഉത്പാദിപ്പിക്കാനാകും.

കേട്ട കണക്കുകള്‍ ശരിയോ?

പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു കഴിഞ്ഞാന്‍ ഇതിനു തൊട്ടു പിന്നാലെ ആണവായുധം നിര്‍മ്മിക്കുക സാധ്യമല്ല. ഫ്യുവല്‍ ദണ്ഡുകള്‍ രണ്ടുവര്‍ഷം ശീതീകരിച്ചതിനു ശേഷം മാത്രമേ ബോംബു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്ലൂട്ടോണിയം വേര്‍തിരിച്ചെടുക്കാന്‍ കഴിയൂ. അതിനാല്‍ ആയുധങ്ങല്‍ നിര്‍മ്മിക്കുന്നതില്‍ കാലതാമസമെടുക്കും.

110 ആണവായുധങ്ങളാണ് ഇപ്പോള്‍ പാകിസ്ഥാന്റെ കൈവശമുള്ളത്. ഈ കണക്കു പ്രകാരം 21 ആയുധങ്ങള്‍ ഇവയ്‌ക്കൊപ്പം ചേര്‍ത്താല്‍ കൂടി 2020-ല്‍ 200 ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പാകിസ്ഥാനു കഴിയില്ല.

ആണവശാസ്ത്രഞ്ജനായ എ ക്യു ഖാന്റെ നേതൃത്വത്തില്‍ നേരത്തെ തന്നെ  സംപുഷ്ട യുറേനിയത്തിന്റെ ഉത്പാദനം പാകിസ്ഥാന്‍ നടത്തിയിരുന്നു. പാകിസ്ഥാനില്‍ അസംസ്‌കൃത യുറേനിയം കുറവാണെന്നു  പ്രൊഫ. രാജാരാമിനൊപ്പം പാക് ശാസ്ത്രഞ്ജരായ പ്രൊഫ.സിയാ മിയാന്‍, പ്രൊഫ എം എച്ച് നയ്യാര്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയതാണ്. ആഭ്യന്തരമായി ലഭിക്കുന്ന അസംസ്‌കൃത യുറേനിയം ഖുഷാബിലെ റിയാക്ടറുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ തികയുള്ളൂവെന്നും ഇവര്‍ പറയുന്നു.

പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള പദ്ധതികളിലേക്കു പാകിസ്ഥാന്‍ മാറാനുള്ള കാരണങ്ങളിലൊന്നാണിത്. പ്ലൂട്ടോണിയം ഉപയോഗിച്ചുള്ള ആയുധ നിര്‍മ്മാണത്തിന് ഇനിയും സമയമെടുത്തേക്കാം എന്നതിനാല്‍  2020 ല്‍ ആണവായുധ ശേഖരം 130ന് മുകളില്‍ ഉയര്‍ത്താന്‍ പാകിസ്ഥാന് കഴിയില്ല. ഇന്ത്യയില്‍ പ്ലൂട്ടോണിയം ഉത്പാദനത്തിനുള്ള ധ്രുവ റിയാക്ടര്‍ പ്രവര്‍ത്തനമാരംഭിച്ച ശേഷം മൂന്നോ നാലോ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്ലൂട്ടോണിയമാണ് ഇതു വരെ ഉത്പാദിപ്പിച്ചത്. 18 കിലോഗ്രാം പ്ലൂട്ടോണിയമാണ് പ്രതിവര്‍ഷം ധ്രുവയില്‍ ഉത്പാദിപ്പിക്കാനാകുക.

ആണവായുധം പാകിസ്ഥാന്‍ ഉപയോഗിക്കുമോ?

തീവ്രവാദം അടിച്ചമര്‍ത്താനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ ആക്രമണം നടത്തിയാല്‍ പാകിസ്ഥാന്‍ അണുവായുധം പ്രയോഗിക്കുമോയെന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നു പാകിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുംബൈ ഭീകരാക്രമണ മാതൃകയില്‍ തീവ്രവാദികളെ  ഉപയോഗിച്ച് ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

പാകിസ്ഥാന്റെ ആണവായുധശേഖരം താലിബാന്‍ പോലുള്ള സംഘടനകളിലേക്ക് എത്താനുള്ള സാധ്യതയും പ്രൊഫ ജയരാമന്‍ തള്ളിക്കളയുന്നില്ല. ആണവായുധം ലക്ഷ്യമിട്ടു പാക് സൈനിക ക്യാമ്പുകളിലും ഒരു പക്ഷേ ഈ സംഘടനകള്‍ ആക്രമണം നടത്തിയേക്കാം. പാകിസ്ഥാന്‍ വികസിപ്പിച്ചെടുത്ത നസ്ര്‍ മിസൈല്‍ ദക്ഷിണേഷ്യയിലെ ഏറ്റവും അപകടകാരിയാണ്. അതിനാല്‍ ഈ മിസൈല്‍ നിയന്ത്രിക്കുന്നതില്‍ പാളിച്ചയുണ്ടായാല്‍ അതിന്റെ കെടുതി വലുതാകും. ഉണങ്ങാത്ത മുറവാകും ഇത്  ആണവശേഷിയുള്ള  അയല്‍രാജ്യങ്ങളിലുണ്ടാക്കുക.