നപാം പെണ്‍കുട്ടിയുടെ ഫോട്ടോ നീക്കിയതില്‍ ഫേസ്ബുക്ക് ഖേദം പ്രകടിപ്പിച്ചു

ബോംബാക്രമണത്തില്‍ നിന്നു രക്ഷ തേടി വസ്ത്രമില്ലാതെ നിലവിളിച്ചോടുന്ന ഒമ്പതു വയസ്സുകാരിയുടെ ഫോട്ടോ കുട്ടികളുടെ നഗ്നത പ്രദശിപ്പിക്കരുതെന്ന വ്യവസ്ഥ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫേസ്ബുക്കിന്റെ നടപടി. നോര്‍വീജിയന്‍ പത്രത്തിന്റേയും എഴുത്തുകാരുടേയും ഫേസ്ബുക്ക് പേജുകളില്‍ നിന്നാണ് ആദ്യം ഈ ചിത്രം നീക്കം ചെയ്തത്.

നപാം പെണ്‍കുട്ടിയുടെ ഫോട്ടോ നീക്കിയതില്‍ ഫേസ്ബുക്ക് ഖേദം പ്രകടിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ:  യുദ്ധചിത്രങ്ങളില്‍ മായാതെ കിടക്കുന്ന കിം ഫുക് എന്ന നപാം പെണ്‍കുട്ടിയുടെ  ഫോട്ടോ നീക്കം ചെയ്തതിന് ഫേസ് ബുക്ക് മാപ്പു പറഞ്ഞു. മാത്രമല്ല നീക്കം ചെയ്ത ചിത്രം  ഫേസ്ബുക്ക് പുനസ്ഥാപിക്കുകയും ചെയ്തു.  നോര്‍വെ പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ  പോസ്റ്റ് ചെയ്ത ചിത്രമായിരുന്നു ഫേസ് ബുക്ക് നീക്കം ചെയ്തത്. വിയറ്റ്‌നാം യുദ്ധത്തിന്റെ കെടുതി വ്യക്തമാക്കുന്നതാണ് നിക് ഉട് പകര്‍ത്തിയ ഈ ചിത്രം.

ബോംബാക്രമണത്തില്‍ നിന്നു രക്ഷ തേടി വസ്ത്രമില്ലാതെ നിലവിളിച്ചോടുന്ന ഒമ്പത് വയസ്സുകാരിയുടെ ഫോട്ടോ കുട്ടികളുടെ നഗ്നത പ്രദശിപ്പിക്കരുതെന്ന വ്യവസ്ഥ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫേസ്ബുക്കിന്റെ നടപടി. നോര്‍വീജിയന്‍ പത്രത്തിന്റേയും എഴുത്തുകാരുടേയും ഫേസ്ബുക്ക് പേജുകളില്‍ നിന്നാണ് ആദ്യം ഈ ചിത്രം നീക്കം ചെയ്തത്.


അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടിയാണിതെന്ന് ആരോപിച്ച് നോര്‍വെ പ്രധാനമന്ത്രി ഇര്‍ന സോല്‍ബെര്‍ഗ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ ഫോട്ടോ  പോസ്റ്റ് ചെയ്തു. എന്നാല്‍ ഇതും ഫേസ്ബുക്ക് നീക്കം ചെയ്യുകയായിരുന്നു. ഫേസ്ബുക്ക് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണു ഫോട്ടോ പുനസ്ഥാപിക്കാനുള്ള തീരുമാനം. ചിത്രത്തിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിയുന്നുവെന്നു ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്ക് വ്യക്തമാക്കി.

Read More >>