ഫിലിപ്പീൻസ് ചന്തയില്‍ സ്ഫോടനം; 12 മരണം

വിനോദ സഞ്ചാരികളും വ്യവസായികളും ഏറെയുള്ള ആഡംബര ഹോട്ടലായ മാർക്കോ പോളോയ്ക്ക് സമീപമുള്ള ചന്തയിലാണ് സ്പോടനമുണ്ടായത്.

ഫിലിപ്പീൻസ് ചന്തയില്‍ സ്ഫോടനം; 12 മരണം

മനില: ദക്ഷിണ ഫിലിപ്പീൻസിലെ ദാവോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ചന്തയിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. രണ്ടു മില്യൺ ജനങ്ങൾ താമസിക്കുന്ന വലിയ നഗരമാണ് ദാവോ.വിനോദ സഞ്ചാരികളും വ്യവസായികളും ഏറെയുള്ള ആഡംബര ഹോട്ടലായ മാർക്കോ പോളോയ്ക്ക് സമീപമുള്ള ചന്തയിലാണ് സ്പോടനമുണ്ടായത്.

ഇസ്‍ലാമിക തീവ്രവാദികളും കമ്മ്യൂണിസ്റ്റ് വിമതരും നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥലമാണ് ദാവോ. അതുകൊണ്ട് തന്നെ സ്പോടനതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ കൂട്ടരില്‍ ഒരാളാണ് എന്ന് പോലീസ് സംശയിക്കുന്നു.

Read More >>