കഴുത്തിന്‍റെ അമിതവണ്ണവും ഇരട്ടത്താടിയും വ്യയാമത്തിലൂടെ പരിഹരിക്കാം

ഏറെ നേരം കംപ്യുട്ടറിന്‍റെ മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കഴുത്തിന്‍റെ ആയാസം കുറയ്ക്കുന്നതിനും ഈ വ്യായാമം സഹായിക്കുന്നു.

കഴുത്തിന്‍റെ അമിതവണ്ണവും ഇരട്ടത്താടിയും വ്യയാമത്തിലൂടെ പരിഹരിക്കാം

ഇരട്ടത്താടി ആരും ഇഷ്ടപ്പെടുന്നില്ല. കഴുത്തിലെ വണ്ണവും അങ്ങനെത്തന്നെ. ഇത് നിങ്ങളുടെ അമിതവണ്ണത്തെ എടുത്തറിയിക്കുന്നു എന്ന് മാത്രമല്ല, വളരെയധികം അസ്വസ്ഥതയുളാവാക്കുന്ന അവസ്ഥ കൂടിയാണത്.

ഇരട്ടത്താടിയുള്ളവര്‍ പലപ്പോഴും ഭക്ഷണനിയന്ത്രണത്തിലൂടെ ഈ അമിത വണ്ണം തടുത്തുനിര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷെ, ഇത് പലപ്പോഴും പ്രായോഗികമല്ല. മറ്റു ചിലര്‍ ചെറിയ ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ എല്ലാവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു രീതിയല്ല.


താടിയെല്ലിന്‍റെയും, കഴുത്തിന്റെയും വ്യയാമത്തിലൂടെ ഇരട്ടതാടിയ്ക്ക് നല്ലൊരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുന്നതാണ്. ഈ വ്യായാമം പതിവാക്കുന്ന പക്ഷം, മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ സാധിക്കും.

കൂടാതെ ഏറെ നേരം കംപ്യുട്ടറിന്‍റെ മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കഴുത്തിന്‍റെ ആയാസം കുറയ്ക്കുന്നതിനും ഈ വ്യായാമം സഹായിക്കുന്നു.

എങ്കില്‍ മടിക്കുന്നതെന്തിന്..ഇവ ഒന്നു ചെയ്തു നോക്കുക തന്നെ..

Story by