മുൻ എംഎൽഎ കടയിനിക്കാട് കെ. പുരുഷോത്തമന്‍ പിള്ള അന്തരിച്ചു

പുനലൂരിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.

മുൻ എംഎൽഎ കടയിനിക്കാട് കെ. പുരുഷോത്തമന്‍ പിള്ള അന്തരിച്ചു

മുന്‍ എം.എല്‍.എ അഡ്വ. കടയിനിക്കാട് കെ. പുരുഷോത്തമന്‍ പിള്ള (88) അന്തരിച്ചു. പുനലൂരിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യവും രോഗങ്ങളും തളര്‍ത്തിയ ഇദ്ദേഹം കഴിഞ്ഞ എട്ടുമാസമായി പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി നിരന്തരം ചികിത്സയിലായിരുന്നു.

1967-ല്‍ കോട്ടയം ജില്ലയിലെ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും സി.പി.ഐ പ്രതിനിധിയായി വിജയിച്ച് നിയമസഭയിലെത്തിയ പുരുഷോത്തമന്‍ പിള്ള പ്രമുഖനായ അഭിഭാഷകന്‍ കൂടിയായിരുന്നു. 5029 വോട്ടിന് കെ. നാരായണക്കുറുപ്പിനെ പരാജയപ്പെടുത്തി സപ്തകക്ഷി മുന്നണി മന്ത്രിസഭയില്‍ അംഗമായി എത്തുമ്പോള്‍ പ്രായം 32 വയസ്സ്. നിയമസഭാ കാലാവധി പൂര്‍ത്തിയാക്കിയശേഷം പൂര്‍ണ്ണസമയ പാര്‍ട്ടി പ്രവര്‍ത്തകനായി മാറുകയായിരുന്നു. പരേതയായ സുഭദ്രമ്മ ഭാര്യയും അഡ്വ. കെ.പി. ജയചന്ദ്രന്‍, അഡ്വ. കെ.പി. ശ്രീകുമാര്‍, കെ.പി. ശശികല എന്നിവര്‍ മക്കളുമാണ്.

Read More >>